ചാമ്പ്യൻസ് ലീഗൊരു തലവേദനയാണ്, സിമിയോണി പറയുന്നു !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ അത്‌ലെറ്റിക്കോ മാഡ്രിഡ് കരുത്തരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ചിരുന്നു. ഒരു ഗോളിന് ലീഡ് നേടിയതിന് ശേഷം അവസാനമിനിറ്റുകളിൽ ഗോൾ വഴങ്ങി കൊണ്ട് അത്‌ലെറ്റിക്കോ ജയം കൈവിടുകയായിരുന്നു. മത്സരത്തിൽ അത്‌ലെറ്റിക്കോക്ക് വേണ്ടി ഹാവോ ഫെലിക്സ് ഗോൾ നേടിയപ്പോൾ തോമസ് മുള്ളറാണ് ബയേണിന് സമനില നേടികൊടുത്തത്. ഈ ചാമ്പ്യൻസ് ലീഗിൽ മൂന്ന് സമനിലയാണ് അത്‌ലെറ്റിക്കോ വഴങ്ങിയത്. ആർബി സാൽസ്ബർഗ് തൊട്ടുപിറകിൽ ഉള്ളതിനാൽ അത്‌ലെറ്റിക്കോക്ക് ഇപ്പോഴും പ്രീ ക്വാർട്ടർ ഉറപ്പിക്കാനായിട്ടില്ല. ചാമ്പ്യൻസ് ലീഗ് തങ്ങൾക്ക് ഒരു തലവേദനയാണ് എന്നാണ് ഈ മത്സരശേഷം പരിശീലകൻ സിമിയോണി അഭിപ്രായപ്പെട്ടത്. ശരിയായ കാര്യങ്ങൾ ചെയ്യുമ്പോഴും ചാമ്പ്യൻസ് ലീഗ് തലവേദനയാണ് സൃഷ്ടിക്കുന്നത് എന്നാണ് സിമിയോണി അറിയിച്ചത്. നിലവിൽ ലാലിഗയിൽ മികച്ച ഫോമിലാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്. പക്ഷെ ചാമ്പ്യൻസ് ലീഗിൽ അഞ്ച് മത്സരങ്ങളിൽ കേവലം ഒരു വിജയം മാത്രമാണ് അത്‌ലെറ്റിക്കോക്ക് നേടാൻ സാധിച്ചത്.
Champions League a headache for Atletico, says Simeone https://t.co/XWxTIDJECt
— Reuters Sports (@ReutersSports) December 2, 2020
” മികച്ച ടീമുമായാണ് ഞാൻ മടങ്ങുന്നത്. ശരിയായ രീതിയിൽ തന്നെയാണ് ഞങ്ങൾ കളിച്ചത്. പക്ഷെ ചാമ്പ്യൻസ് ലീഗ് എപ്പോഴും ഞങ്ങൾക്ക് തലവേദനയാവുകയാണ്. ഈ മൂന്ന് സമനിലകളെക്കാളേറെ ഞങ്ങൾ അർഹിച്ചിരുന്നു. ആദ്യപകുതിയിൽ ഞങ്ങൾ മികച്ച രീതിയിലാണ് കളിച്ചത്. പക്ഷെ രണ്ടാം പകുതിയിൽ അത്ര മികച്ചതാവാൻ സാധിച്ചില്ല. തുടർന്ന് അവർ ഗോൾ നേടുകയും ചെയ്തു. ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതിനായി ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്യണം. താരങ്ങൾ എല്ലാവരും തന്നെ നല്ല പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു. ഇതേരീതിയിൽ തന്നെ മുന്നോട്ട് പോവാനാവുമെന്ന് ഞാൻ ആരാധകർക്ക് ഉറപ്പ് നൽകുന്നു ” സിമിയോണി പറഞ്ഞു.
Bayern Munich's Champions League form:
— ESPN FC (@ESPNFC) December 1, 2020
WWWWWWWWWWWWWWWD
D stands for Diego Simeone 💪 pic.twitter.com/yGcnuSddAk