ചാമ്പ്യൻസ് ലീഗിൽ റാമോസില്ലെങ്കിൽ റയൽ മാഡ്രിഡ് തോറ്റിരിക്കും, കണക്കുകൾ ഇങ്ങനെ !
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഷക്തർ ഡോണസ്ക്കിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവിയേറ്റുവാങ്ങാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ട് റയൽ തോൽവിയുറപ്പിച്ചിരുന്നു. റയൽ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസിന്റെ അഭാവത്തിലിറങ്ങിയ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ കൂടി തോൽക്കുന്നതാണ് കാണാനായത്. കഴിഞ്ഞ കാഡിസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ റാമോസിന് ഇന്നലത്തെ മത്സരം നഷ്ടമാവുകയായിരുന്നു. ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിൽ റാമോസ് പുറത്തിരുന്നപ്പോൾ വീണ്ടും തോൽക്കാനായിരുന്നു റയലിന്റെ വിധി. അതായത് ചാമ്പ്യൻസ് ലീഗിൽ റാമോസില്ലെങ്കിൽ റയൽ മാഡ്രിഡ് തോൽക്കും എന്ന അവസ്ഥയാണ് ടീം ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. റാമോസ് ഇല്ലാതെ ചാമ്പ്യൻസ് ലീഗിൽ റയൽ കളിച്ച അവസാന എട്ട് മത്സരങ്ങളിൽ ഏഴിലും റയൽ മാഡ്രിഡ് തോൽക്കുകയാണ് ചെയ്തത്.
8⃣ matches
— MARCA in English (@MARCAinENGLISH) October 21, 2020
7⃣ defeats@realmadriden's curse without @SergioRamos in the #UCL continued this evening
🤦♂️https://t.co/Wl3s9jrWJw pic.twitter.com/iNPTO0kSYK
2017/18 സീസണിലാണ് റാമോസ് ഇല്ലാതെ റയൽ ചാമ്പ്യൻസ് ലീഗിൽ തോൽക്കാൻ ആരംഭിച്ചത്. യുവന്റസിനെതിരെ റാമോസ് ഇറങ്ങാത്ത മത്സരത്തിൽ റയൽ തോറ്റത് 3-1 എന്ന സ്കോറിനാണ്. 2018/19 വീണ്ടും റയൽ മാഡ്രിഡ് തോറ്റു. മോസ്‌കോയോട് രണ്ട് തവണയാണ് റയൽ മാഡ്രിഡ് തോറ്റത്. രണ്ടിലും റാമോസ് ഇല്ലായിരുന്നു. പിന്നീട് നോക്കോട്ട് സ്റ്റേജിൽ അയക്സിനോട് തോറ്റു പുറത്തായ അന്നും റാമോസ് ഇല്ലായിരുന്നു. 4-1 നാണ് അന്ന് റയൽ തോറ്റത്. കഴിഞ്ഞ സീസണിലും സമാനഅവസ്ഥ തന്നെ. റാമോസ് ഇല്ലാതെ പിഎസ്ജിക്കെതിരെ ഇറങ്ങിയ റയൽ തോറ്റത് 3-0 എന്ന സ്കോറിനാണ്. പിന്നീട് നോക്കോട്ട് സ്റ്റേജിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡ് റാമോസ് ഇല്ലാതെ ഇറങ്ങേണ്ടി വന്നു. അന്നും റയൽ മാഡ്രിഡ് തോൽവി അറിയുകയായിരുന്നു.
Real Madrid’s last eight UCL matches without Sergio Ramos:
— ESPN FC (@ESPNFC) October 21, 2020
L
L
W
L
L
L
L
L pic.twitter.com/ANkprjAT77