ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ നേട്ടത്തിനൊപ്പമെത്താൻ ബെൻസിമ,ക്രിസ്റ്റ്യാനോ ബഹുദൂരം മുന്നിൽ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരല്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയൽ വിജയം സ്വന്തമാക്കിയത്.ബെൻസിമ,അസെൻസിയോ എന്നിവരായിരുന്നു ഗോളുകൾ നേടിയത്. ഈ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് വിനീഷ്യസ് ജൂനിയർ ആയിരുന്നു.
ഇന്നലത്തെ ഗോളോടുകൂടി ചാമ്പ്യൻസ് ലീഗിൽ ആകെ 90 ഗോളുകൾ പൂർത്തിയാക്കാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.149 മത്സരങ്ങളിൽ നിന്നാണ് താരം ഈ ഗോളുകൾ നേടിയിട്ടുള്ളത്.ഓരോ മത്സരത്തിലും1.65 ആണ് താരത്തിന്റെ ശരാശരി ഗോളുകൾ. മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മുതലുള്ള സ്റ്റേജിൽ 17 ഗോളുകൾ ഇപ്പോൾ താരം പൂർത്തിയാക്കിയിട്ടുണ്ട്. 20 ഗോളുകൾ നേടിയ സൂപ്പർതാരം ലയണൽ മെസ്സിയാണ് തൊട്ടുമുന്നിലുള്ളത്.
3 ഗോളുകൾ കൂടി നേടി കഴിഞ്ഞാൽ മെസ്സിയുടെ ഈ കണക്കിനൊപ്പം എത്താൻ ബെൻസിമക്ക് സാധിക്കും.അതേസമയം ഒന്നാം സ്ഥാനത്തുള്ളത് മറ്റാരുമല്ല, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 42 ഗോളുകളാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ തൊട്ട് നേടിയിട്ടുള്ളത്. അദ്ദേഹത്തെ മറികടക്കുക എന്നുള്ളത് ഈ രണ്ടു താരങ്ങൾക്കും എളുപ്പമാവില്ല.
14 GOALS IN HIS LAST 9 UCL KO GAMES 🤯
— ESPN FC (@ESPNFC) April 12, 2023
⚽️⚽️⚽️ vs. PSG
⚽️⚽️⚽️ vs. Chelsea
⚽️ vs. Chelsea
⚽️⚽️ vs. Manchester City
⚽️ vs. Manchester City
❌ vs. Liverpool
⚽️⚽️ vs. Liverpool
⚽️ vs. Liverpool
⚽️ vs. Chelsea
Benzema not from this planet 🤖 pic.twitter.com/KFQMYNQTo8
ചാമ്പ്യൻസ് ലീഗിൽ നേടിയ ആകെ 90 ഗോളുകളിൽ 56 ഗോളുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൻസിമ നേടിയിട്ടുള്ളത്. 17 ഗോളുകൾ പ്രീ ക്വാർട്ടറിൽ കരസ്ഥമാക്കി. എട്ട് ഗോളുകൾ ക്വാർട്ടർ ഫൈനലിലും എട്ട് ഗോളുകൾ സെമിഫൈനലിലും ബെൻസിമ നേടിയിട്ടുണ്ട്. ഫൈനലിൽ ഒരു ഗോളും ബെൻസിമ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ചെൽസിക്കെതിരെയുള്ള രണ്ടാം പാദത്തിലും താരം ഗോൾ നേടും എന്നാണ് ആരാധകപ്രതീക്ഷകൾ.