ചാമ്പ്യൻസ് ലീഗിൽ ബയേണിന് ഞെട്ടിക്കുന്ന തോൽവി, വിജയം സ്വന്തമാക്കി പിഎസ്ജി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിന് പരാജയം ഏൽക്കേണ്ടി വന്നിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റാലിയൻ ക്ലബ്ബായ ലാസിയോ ബയേണിനെ പരാജയപ്പെടുത്തിയത്.പ്രീ ക്വാർട്ടറിലെ ഫസ്റ്റ് ലെഗ് പോരാട്ടത്തിലാണ് ഇപ്പോൾ ബയേണിന് തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്.
വളരെ മോശം പ്രകടനമാണ് ഈ ജർമൻ ക്ലബ്ബ് നടത്തിയിട്ടുള്ളത്. ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ബയേണിന് കഴിഞ്ഞിട്ടില്ല. മത്സരത്തിന്റെ 67ആം മിനിറ്റിൽ ഉപമെക്കാനോ റെഡ് കാർഡ് കണ്ട് പുറത്തുപോയി. പിന്നീട് ഇമ്മോബിലെ പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ലാസിയോക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഇതോടെ അടുത്ത ലെഗ് മത്സരം ഈ ക്ലബ്ബിന് നിർണായകമായി.
🚨0️⃣ Zero shots on target tonight for FC Bayern vs Lazio.
— Fabrizio Romano (@FabrizioRomano) February 14, 2024
This follows just 1 shot on target in their defeat vs Bayer Leverkusen at the weekend.
Bayern have also lost the first leg of UCL round of 16 for the first time in 11 seasons. pic.twitter.com/8c4M9DYDVq
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് ക്ലബ് ആയ റയൽ സോസിഡാഡിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം കിലിയൻ എംബപ്പേ ഗോൾ കണ്ടെത്തിയിട്ടുണ്ട്.ബാർകോളയാണ് രണ്ടാം ഗോൾ നേടിയിട്ടുള്ളത്. സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് പിഎസ്ജി ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളത്.