ചാമ്പ്യൻസ് ലീഗിൽ പുറത്തായി, ബാഴ്‌സ ആരാധകർക്ക് ലാപോർട്ടയുടെ സന്ദേശം!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ പരാജയപ്പെട്ടത്. കൂടാതെ ബെൻഫിക്ക ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയതോട് കൂടി ബാഴ്‌സ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു.
ഏതായാലും ഈ തോൽവിക്ക് ശേഷം എഫ്സി ബാഴ്സലോണ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്റെ ആരാധകർക്ക് സന്ദേശമയച്ചിരുന്നു.എന്നത്തേക്കാളും കൂടുതൽ ടീമിനോടൊപ്പം നിൽക്കാനാണ് ലാപോർട്ട ആഹ്വാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Laporta's message as Barça dumped out of Champions League https://t.co/AO8LwEooT7
— SPORT English (@Sport_EN) December 9, 2021
“ഈയൊരു റിസൾട്ടിൽ ഞങ്ങൾക്ക് സങ്കടമുണ്ട്.പക്ഷെ ഞങ്ങൾക്ക് മുന്നോട്ട് പോവേണ്ടതുണ്ട്.കഠിനാദ്ധ്യാനം ചെയ്തു കൊണ്ട് ഈ സാഹചര്യത്തിൽ നിന്നും തിരികെ പോവേണ്ട ഒരു സമയമാണിത്.താരങ്ങളുമായി ഞാൻ സംസാരിച്ചിട്ടില്ല.കോച്ചിംഗ് സ്റ്റാഫുമായി ഞാൻ ഉടനെ സംസാരിക്കും.ഞങ്ങൾക്ക് എന്താണോ ചെയ്യാൻ കഴിയുന്നത് അതാണ് മത്സരത്തിൽ ചെയ്തത്. ഇനി ഞങ്ങൾ ഈയൊരു സാഹചര്യത്തിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.ഇപ്പോഴാണ് എന്നത്തേക്കാളും കൂടുതൽ നിങ്ങൾ ടീമിനെ പിന്തുണക്കേണ്ടത്. എല്ലാവരും ഒരുമിച്ച് നിന്ന് കൊണ്ട് ടീമിനെ പിന്തുണക്കാൻ ഞാൻ എല്ലാ ബാഴ്‌സ ആരാധകരോടും ആഹ്വാനം ചെയ്യുന്നു ” ലാപോർട്ട പറഞ്ഞു.
ബയേണിനും ബെൻഫിക്ക പിറകിൽ മൂന്നാമതായാണ് ബാഴ്‌സക്ക് ഗ്രൂപ്പിൽ ഫിനിഷ് ചെയ്യാൻ സാധിച്ചത്. ഇനി യൂറോപ്പ ലീഗിലാണ് ബാഴ്‌സ കളിക്കുക.