ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി,റഫറിയെയും സ്വന്തം മൈതാനത്തെയും പഴിച്ച് ടുഷേൽ.
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും സമനില വഴങ്ങിയിരുന്നു. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. പക്ഷേ ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച മാഞ്ചസ്റ്റർ സിറ്റി സെമി പ്രവേശനം നേടുകയും ബയേൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
മത്സരത്തിനിടയിലുള്ള മോശം പെരുമാറ്റത്തിന് ബയേണിന്റെ പരിശീലകനായ തോമസ് ടുഷലിന് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. ഏതായാലും ഈ മത്സരത്തിനുശേഷം റഫറിയേയും അതുപോലെതന്നെ സ്വന്തം മൈതാനത്തെ പിച്ചിനെയും ടുഷേൽ പഴിച്ചിട്ടുണ്ട്.ഇത് രണ്ടും വളരെയധികം മോശമായിരുന്നു എന്നാണ് ടുഷലിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Bayern Munich since Thomas Tuchel took over:
— ESPN FC (@ESPNFC) April 19, 2023
❌ Eliminated from the DFB Pokal by Freiburg
❌ Eliminated from the UCL by Man City
❌ One win in their last five matches all competitions pic.twitter.com/eOqMvtOaqx
“രണ്ട് കാര്യങ്ങൾ ഇന്ന് മോശമായിരുന്നു. ഒന്ന് റഫറിയും മറ്റൊന്ന് പിച്ചും. ഞാൻ അവർക്ക് ഏറ്റവും മോശമായ റേറ്റിംഗ് ആണ് നൽകുന്നത്. റഫറിയുടെ ആദ്യം തൊട്ട് അവസാനം വരെയുള്ള തീരുമാനങ്ങളിൽ പലതും തെറ്റായിരുന്നു.എന്തിനാണ് ഞങ്ങൾക്കെതിരെ പെനാൽറ്റി നൽകിയത് എന്ന് പോലും എനിക്കറിയില്ല. അവിടെ ഞാൻ ഒരു ഫൗൾ പോലും കണ്ടിട്ടില്ല ” ഇതാണ് ബയേണിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിലും അത് ഹാലന്റ് പാഴാക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടുകൂടി ഇനി ബുണ്ടസ്ലിഗയിൽ മാത്രമാണ് ബയേൺ ശ്രദ്ധ പതിപ്പിക്കുക. നേരത്തെ DFB പോക്കലിൽ നിന്നും ബയേൺ പുറത്തായിരുന്നു.