ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയോളം വരില്ല ലെവന്റോസ്ക്കി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്നാണ് ചാമ്പ്യൻസ് ലീഗ്. നിരവധി റെക്കോർഡുകൾ ആണ് ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ തന്റെ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. അതിൽ ഒന്നാണ് ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ്. 2013/14 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പതിനേഴു ഗോളുകളാണ് ഈ റെക്കോർഡിൽ തലപ്പത്ത് ഇരിക്കുന്നത്. ഈ റെക്കോർഡ് മറികടക്കാനുള്ള ഒരു അവസരം ലെവന്റോസ്ക്കിക്ക് വന്നിട്ടുണ്ട്. നിലവിൽ 15 ഗോളുകൾ നേടിക്കൊണ്ട് ലെവന്റോസ്ക്കി മൂന്നാമതാണ്. അതായത് ഫൈനലിൽ പിഎസ്ജിക്കെതിരെ രണ്ട് ഗോളുകൾ നേടിയാൽ റെക്കോർഡിന് ഒപ്പമെത്താനും ഹാട്രിക് നേടിയാൽ റെക്കോർഡ് മറികടക്കാനും സാധിക്കും.ഇനി ഒരു ഗോൾ നേടുക ആണെങ്കിലും ക്രിസ്റ്റ്യാനോക്ക് ഒപ്പം തന്നെയാണ് ലെവ എത്തുക. 2015/16 സീസണിൽ ക്രിസ്റ്റ്യാനോ ഒരു സീസണിൽ നേടിയത് 16 ഗോളുകൾ ആണ്. 15 ഗോളുകളുമായി നാലാം സ്ഥാനത്തും ക്രിസ്റ്റ്യാനോ തന്നെയുണ്ട്. അതേസമയം 14 ഗോളുകളുമായി അഞ്ചാം സ്ഥാനത്ത് മെസ്സിയുണ്ട്.

അതേസമയം മറ്റൊരു റെക്കോർഡും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി പതിനൊന്ന് മത്സരങ്ങളിൽ ഗോൾ വലകുലുക്കിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാലിപ്പോൾ റോബർട്ട്‌ ലെവന്റോസ്ക്കി റൊണാൾഡോക്ക് പിറകിലുണ്ട്. ഒൻപത് മത്സരങ്ങളിൽ തുടർച്ചയായി ലെവന്റോസ്ക്കി വലചലിപ്പിച്ചു കഴിഞ്ഞു. എന്നാൽ ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ റെക്കോർഡ് തകർക്കാൻ ലെവക്ക് കഴിയില്ല. എന്തെന്നാൽ ഇനി ഒരു മത്സരം മാത്രമേ ഈ സീസണിൽ അവശേഷിക്കുന്നുള്ളൂ. അത്പോലെ തന്നെ ബയേൺ മ്യൂണിക്കിന്റെ മുന്നേറ്റനിരക്ക് ചാമ്പ്യൻസ് ലീഗിൽ മറ്റൊരു റെക്കോർഡ് കൈവരിക്കാനുള്ള സുവർണാവസരവും വന്നിട്ടുണ്ട്. ഈ ചാമ്പ്യൻസ് ലീഗിൽ 42 ഗോളുകൾ ആണ് ബയേൺ അടിച്ചത്. അതും ക്വാർട്ടറിലും സെമിയിലും സെക്കന്റ്‌ ലെഗ് ഇല്ലാതെ ആണ് എന്നോർക്കണം. ഗോളടി വേട്ടയിൽ ഒന്നാമത് ഉള്ളത് 1999/2000 ലെ ബാഴ്സ മുന്നേറ്റനിരയാണ്. ആ സീസണിൽ അവർ അടിച്ചു കൂട്ടിയത് 45 ഗോളുകൾ ആണ്. പിഎസ്ജിക്കെതിരെ മൂന്ന് ഗോളുകൾ നേടിയാൽ ഈ റെക്കോർഡിന് ഒപ്പമെത്താൻ ബയേണിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *