ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത ആർക്ക്? ബാഴ്‌സയില്ലാത്ത മെസ്സിയുടെ ലിസ്റ്റ് ഇങ്ങനെ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിൽ എത്തിയത്. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോളിന് മെസ്സി ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഒരുപാട് കാര്യങ്ങളെ കുറിച്ച് മെസ്സി ഇതിൽ സംസാരിച്ചിരുന്നു. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ക്ലബുകളെ കുറിച്ചുള്ള ഒരു ചോദ്യം മെസ്സിക്ക് നേരിടേണ്ടി വന്നിരുന്നു. തന്റെ മുൻ ക്ലബായ എഫ്സി ബാഴ്സലോണയെ മെസ്സി പരാമർശിച്ചില്ല എന്നുള്ളതാണ് ശ്രദ്ധേയം. മെസ്സിയുടെ മറുപടി ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 10, 2021
” എല്ലാവരും കരുതുന്നത് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജി നേടുമെന്നാണ്.പക്ഷേ കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ ഒരുപാട് ഉണ്ട്.ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്,ബയേൺ മ്യൂണിക്ക് ഇന്റർ മിലാൻ, റയൽ മാഡ്രിഡ് എന്നിവയൊക്കെ അതിൽ പെട്ടവരാണ്. ഇനി ഏതെങ്കിലും ടീമിനെ ഞാൻ വിട്ടു പോയിട്ടുണ്ടോ എന്നറിയില്ല.തീർച്ചയായും ഞങ്ങൾക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്.ഒരു കിരീടം നേടണമെങ്കിൽ ടീം എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.ഈ ക്ലബ് ചാമ്പ്യൻസ് ലീഗ് എന്ന ലക്ഷ്യത്തിന് വേണ്ടി ഒരുപാട് വർഷമായി ശ്രമിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അതിന്റെ തൊട്ടരികിൽ എത്തി.എന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാടിൽ, ഞാനും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആഗ്രഹിക്കുന്നു.ബുദ്ധിമുട്ടുള്ള ഒന്നാണ് ചാമ്പ്യൻസ് ലീഗ്. പക്ഷേ അത് നേടാൻ കഴിവുള്ള താരങ്ങൾ തന്നെയാണ് ഞങ്ങളുടെ പക്കലിൽ ഉള്ളത് ” മെസ്സി പറഞ്ഞു.