ചാമ്പ്യൻസ് ലീഗിലെ ഗോളും അസിസ്റ്റും,റൊണാൾഡോയുടെ അരികിലേക്ക് അതിവേഗം കുതിച്ച് മെസ്സി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു മെസ്സി നേടിയിരുന്നത്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ പിഎസ്ജിക്ക് വേണ്ടി 11 ഗോളുകളും 12 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 15 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. അതായത് 27 ഗോളുകളിൽ മെസ്സി ഈ സീസണിൽ പങ്കാളിത്തം വഹിച്ചു കഴിഞ്ഞു.
മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിലും ലയണൽ മെസ്സി മുന്നോട്ടു കുതിക്കുകയാണ്. 4 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഈ ചാമ്പ്യൻസ് ലീഗിൽ മെസ്സി നേടിയിട്ടുള്ളത്. മാത്രമല്ല സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരികിലേക്ക് ലയണൽ മെസ്സി കുതിക്കുകയുമാണ്.
Messi and Neymar move up the all-time Champions League assist list 📈
— FOX Soccer (@FOXSoccer) October 25, 2022
Where on the list will they finish their UCL career? 🇦🇷 🇧🇷 pic.twitter.com/XhukusZP1Y
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ റൊണാൾഡോ 183 മത്സരങ്ങളിൽ നിന്ന് 140 ഗോളുകൾ ആണ് നേടിയിട്ടുള്ളത്. അതേസമയം മെസ്സിയാവട്ടെ 160 മത്സരങ്ങളിൽ നിന്ന് 129 ഗോളുകളും കഴിഞ്ഞു. അതായത് 12 ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ മെസ്സി റൊണാൾഡോയുടെ റെക്കോർഡ് തകർത്തേക്കും.
അതേസമയം അസിസ്റ്റിന്റെ കാര്യത്തിലും മെസ്സി റൊണാൾഡോയുടെ തൊട്ടരികിൽ എത്തിയിട്ടുണ്ട്. 42 അസിസ്റ്റുകളാണ് റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്.39 എണ്ണം നേടിയ മെസ്സി തൊട്ടു പിറകിലുണ്ട്. അതായത് നാല് അസിസ്റ്റുകൾ കൂടി നേടിയ മെസ്സി റൊണാൾഡോയെ മറികടക്കും. ചുരുക്കത്തിൽ റൊണാൾഡോയുടെ ഈ റെക്കോർഡുകൾക്ക് വലിയ ഭീഷണി തന്നെയാണ് മെസ്സി ഉയർത്തുന്നത്.