ചാമ്പ്യൻസ് ലീഗിനേക്കാൾ മൂന്നിരട്ടി, സൂപ്പർ ലീഗിലെ സമ്മാനത്തുക ഇങ്ങനെ!
കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിക്കപ്പെട്ടത്. ഫുട്ബോൾ ലോകത്തെ പ്രമുഖക്ലബുകൾ എല്ലാം തന്നെ ഈ ലീഗിൽ ഉള്ളതോടെ ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഏതായാലും യുവേഫയോടുള്ള പ്രശ്നങ്ങൾ കാരണമാണ് ഈ ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. ക്ലബുകൾ കൂടുതൽ വരുമാനം ഇത് വഴി ലഭിക്കും. ഏതായാലും യൂറോപ്യൻ സൂപ്പർ ലീഗിലെ വിജയികൾക്ക് ലഭിക്കുക തുക പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക. 400 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു തുകയാണ് കിരീടജേതാക്കൾക്ക് ലഭിക്കുക.അതായത് ചാമ്പ്യൻസ് ലീഗിലെ ജേതാകൾക്ക് ലഭിക്കുന്നതിന്റെ മൂന്നിരട്ടിയോളം വരും ഇത്.120 മില്യൺ യൂറോയോളമാണ് ചാമ്പ്യൻസ് ലീഗിലെ ജേതാക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ തുക യൂറോപ്യൻ സൂപ്പർ ലീഗ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
Super League clubs could earn three times as much as when they were in the #UCL 💰https://t.co/jQ1HZwjyo6 pic.twitter.com/DJEuJA0ccK
— MARCA in English (@MARCAinENGLISH) April 19, 2021
3.5 ബില്യൺ യൂറോയാണ് ഇതിൽ പങ്കെടുക്കുന്ന ടീമിന് ലഭിക്കുക. ഇക്കാര്യം എഫ്സി ബാഴ്സലോണ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 488 മില്യൺ യൂറോ ഇനീഷ്യൽ പേയ്‌മെന്റ് ആയി ക്ലബുകൾക്ക് ലഭിക്കും.585 മില്യൺ യൂറോ റിസൾട്ടിന്റെ അടിസ്ഥാനത്തിലും ലഭിക്കും. ഇതാണ് യൂറോപ്യൻ ലീഗിലെ വരുമാനത്തിന്റെ ഏകദേശകണക്കുകൾ.അതേസമയം 10 ബില്യൺ യൂറോയോളമായിരിക്കും സൂപ്പർ ലീഗിന്റെ ടിവി റൈറ്റ്സെന്നും മാർക്ക അവകാശപ്പെടുന്നുണ്ട്. ഏതായാലും സാമ്പത്തികപരമായി ചാമ്പ്യൻസ് ലീഗിനേക്കാൾ കൂടുതൽ വരുമാനം ടീമുകൾക്ക് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് സമ്പാദിക്കാൻ കഴിയുമെന്ന് സാരം.