ഗ്രീസ്‌മാന്‌ വിനയാകുന്നത് നിർഭാഗ്യം,യുവന്റസിനെതിരെയുള്ള വിജയത്തിന് ശേഷം കൂമാൻ പറയുന്നു !

സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന്‌ വിനയാകുന്നത് നിർഭാഗ്യമെന്ന് ബാഴ്സ പരിശീലകൻ കൂമാൻ. ഇന്നലെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ. മത്സരത്തിൽ ഗ്രീസ്‌മാന്റെ രണ്ട് ഷോട്ടുകൾ പോസ്റ്റിലിടിച്ചിരുന്നു. ഇതേതുടർന്നാണ് താരത്തെ നിർഭാഗ്യമാണ് വേട്ടയാടുന്നതെന്ന് ബാഴ്സ പരിശീലകൻ പറഞ്ഞത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസിനോട് ബാഴ്സ വിജയിച്ചത്.തന്റെ താരങ്ങളുടെ പ്രകടനത്തിൽ താൻ പൂർണ്ണസംതൃപ്തനാണെന്ന് കൂമാൻ അറിയിച്ചു. തങ്ങൾക്ക് ഇനിയും ഗോളുകൾ നേടാൻ കഴിയുമായിരുന്നുവെന്നും ഈ സീസണിലെ ഏറ്റവും മികച്ച മത്സരമാണ് തങ്ങൾ യുവന്റസിനെതിരെ കളിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉസ്മാൻ ഡെംബലെ, ലയണൽ മെസ്സി എന്നിവരുടെ ഗോളുകളാണ് ബാഴ്‌സക്ക് വിജയം നേടികൊടുത്തത്.

” ഇന്നത്തെ മത്സരത്തിൽ ആധിപത്യം പുലർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത് ഞങ്ങളുടെ മത്സരമായിരുന്നു. കൂടുതൽ ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. ഇത് മഹത്തായ വിജയമാണ്. അതിൽ ഞാൻ സന്തോഷിക്കുന്നുമുണ്ട്. ഇതായിരുന്നു ഞങ്ങളുടെ ഈ സീസണിലെ സമ്പൂർണമായ പ്രകടനം. ഗോൾ നേടാൻ ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഗ്രീസ്‌മാന്റെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹത്തെ നിർഭാഗ്യം പിന്തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഷോട്ട് പോസ്റ്റിലിടിച്ചു. വീണ്ടും അദ്ദേഹത്തെ നിർഭാഗ്യം പിന്തുടർന്നു. ഈ ടീമിന് ഒരുപാട് വിശ്വാസവും ആത്മവിശ്വാസവും കൈവന്നിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ് ഞങ്ങൾ. ഒരു താരത്തിന്റെ മികവിൽ അല്ല ഞങ്ങൾ വിജയിച്ചത്. മറിച്ച് ടീം എന്ന നിലയിലുള്ള എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *