ഗോൾ ഓഫ് ദി വീക്ക് : ഗ്നാബ്രിയും മാർക്കിഞ്ഞോസും നേർക്കുനേർ, ആരുടെ ഗോളാണ് മികച്ചത്?

യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ട് സെമി ഫൈനലുകൾക്ക് ഈ ആഴ്ച്ചയിൽ പരിസമാപ്തി കുറിച്ചു. ആദ്യമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആർബി ലീപ്‌സിഗിനെ തകർത്തു കൊണ്ട് പിഎസ്ജി ഫൈനലിലേക്ക് പ്രവേശിച്ചപ്പോൾ ഇതേ സ്കോറിന് തന്നെ ബയേൺ മ്യൂണിക്ക് ലിയോണിനെ തകർത്തു കൊണ്ട് ഫൈനലിൽ പ്രവേശിച്ചു. ഇരുടീമുകളുടെ ഭാഗത്തു നിന്നിം മികച്ച ഗോളുകൾ കൂടി കണ്ട മത്സരങ്ങളായിരുന്നു സെമി ഫൈനലുകൾ. ആദ്യമത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടികൊണ്ട് തിളങ്ങിയ എയ്ഞ്ചൽ ഡിമരിയ ആയിരുന്നുവെങ്കിൽ ഇന്നലത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് തിളങ്ങിയത് സെർജി ഗ്നാബ്രിയാണ്. ഇവരെ കൂടാതെ പിഎസ്ജി താരം മാർക്കിഞ്ഞോസ്, ബയേൺ താരം ലെവന്റോസ്ക്കി എന്നിവരും ഗോളുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ നാലു ഗോളുകൾക്കാണ് ചാമ്പ്യൻസ് ലീഗിന്റെ ഗോൾ ഓഫ് ദി വീക്കിൽ ഇടംനേടിയിട്ടുള്ളത്.

ഇന്നലെ ലിയോണിനെതിരെ ഗ്നാബ്രി ആദ്യ ഗോളാണ് ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. ലിയോൺ ഡിഫൻസിന്റെ ഇടയിലൂടെ നുഴഞ്ഞു കയറിയ താരം അഞ്ചോളം വരുന്ന താരങ്ങളെ വെറും കാഴ്ച്ചക്കാരാക്കി തൊടുത്ത ഷോട്ട് ഗോൾവലയിൽ പതിക്കുകയായിരുന്നു. ലീപ്സിഗിനെതിരെ മാർക്കിഞ്ഞോസ് നേടിയ പിഎസ്ജിയുടെ ആദ്യ ഗോളാണ് ലിസ്റ്റിലെ മറ്റൊരു ഗോൾ. മരിയയുടെ ഫ്രീകിക്ക് ഉയർന്നു ചാടി മാർക്കിഞ്ഞോസ് ഗോൾ പോസ്റ്റിലേക്ക് മനോഹരമായി തിരിച്ചു വിടുകയായിരുന്നു. ബയേൺ താരം ലെവന്റോസ്ക്കി നേടിയ ഗോളും ലിസ്റ്റിൽ ഉണ്ട്. കിമ്മിച്ചിന്റെ അളന്നു മുറിച്ച ഫ്രീകിക്ക് ഒരു ഹെഡറിലൂടെ താരം വലയിലെത്തിച്ചു. ലിസ്റ്റിലെ നാലാം ഗോൾ ഡിമരിയയുടേത് ആണ്. നെയ്മർ നൽകിയ ബാക്ക് പാസ്സ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ താരം മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഏറ്റവും മികച്ച ഗോളിനെ തിരഞ്ഞെടുക്കാൻ വെബ്സൈറ്റിലൂടെ ആരാധകർ അവസരം യുവേഫ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *