ഗോൾവേട്ട തുടർന്ന് ക്രിസ്റ്റ്യാനോയും മൊറാറ്റയും, വിജയം കരസ്ഥമാക്കിയ യുവന്റസിന്റെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ഡൈനാമോ കീവിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽവാരോ മൊറാറ്റ എന്നിവർക്ക് പുറമേ ഫെഡറികോ ചിയേസ കൂടി ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടിൽ അലക്സ് സാൻഡ്രോയുടെ ക്രോസിൽ ഒരു ഹെഡറിലൂടെ ചിയേസ വലകുലുക്കുകയായിരുന്നു. 57-ആം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വരുന്നത്. അൽവാരോ മൊറാറ്റ നടത്തിയ ഇടപെടലിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നാലെ മൊറാറ്റയുടെ ഗോളും പിറന്നു. ചിയേസയുടെ പാസ് സ്വീകരിച്ച താരം മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ജയത്തോടെ പന്ത്രണ്ടു പോയിന്റുകൾ കരസ്ഥമാക്കി ഗ്രൂപ്പിൽ ബാഴ്‌സക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് തുടരാൻ യുവന്റസിന് കഴിഞ്ഞു. ഇനി ബാഴ്സയോടാണ് യുവന്റസിന്റെ മത്സരം. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Buonanotte, bianconeri! ⭐️#JuveUCL #JuveDynamo pic.twitter.com/0ZhzzfZsW8
— JuventusFC (@juventusfc) December 2, 2020
യുവന്റസ് : 7.35
ക്രിസ്റ്റ്യാനോ : 8.6
മൊറാറ്റ : 8.8
ചിയേസ : 9.1
മക്കെന്നീ :7.6
റാംസി : 6.7
ബെന്റാൻക്കർ : 7.5
സാൻഡ്രോ : 8.3
ലൈറ്റ് : 8.0
ബൊനൂച്ചി : 6.9
ഡെമിറാൽ : 7.0
സെസ്‌നി :7.4
ഡ്രാഗ്സിൻ : 6.1-സബ്
കുലുസെവ്സ്ക്കി : 6.1-സബ്
ബെർണാഡ്ഷി : 6.9-സബ്
ഡാനിലോ : 6.4-സബ്
ആർതർ : 6.1-സബ്
𝐆𝐎𝐋𝐄𝐀𝐃𝐎𝐑𝐄𝐒 ⚽️⚽️⚽️ pic.twitter.com/fXMFnTNVvQ
— JuventusFC (@juventusfces) December 2, 2020