ഗോൾനേട്ടം, ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു യുണൈറ്റഡിന്റെ ആദ്യഗോൾ നേടിയത്. ഇതോടെ ഈ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ 6 ഗോളുകൾ സ്വന്തമാക്കി കഴിഞ്ഞു. ആകെ 181 മത്സരങ്ങളിൽ നിന്ന് 140 ഗോളുകളാണ് റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്.
അതായത് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ക്രിസ്റ്റ്യാനോയേക്കാൾ കൂടുതൽ ഗോളുകൾ നേടിയ ക്ലബുകൾ കേവലം 20 എണ്ണം മാത്രമേ ഒള്ളൂ എന്നതാണ് അത്ഭുതപ്പെടുത്തുന്ന കണക്കുകൾ.
കൂടാതെ ക്രിസ്റ്റ്യാനോയുടെ മാച്ച് വിന്നിംഗ് ഗോൾ,ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ അവസാന 15 മിനിറ്റുകളിൽ പിറക്കുന്നത് ഇത് മൂന്നാം തവണയാണ്.ഒരു സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമാണ് റൊണാൾഡോ.
🇵🇹 Describe Cristiano Ronaldo in three words…#UCL pic.twitter.com/YzAv4js16Z
— UEFA Champions League (@ChampionsLeague) November 23, 2021
അതേസമയം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന നാല് ഗോളുകളും പിറന്നത് റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നാണ്. ജേഡൻ സാഞ്ചോയുടെ ഗോൾ മാറ്റി നിർത്തിയാലാണ് ഇത്.അങ്ങനെ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി നാലു ഗോളുകൾ യുണൈറ്റഡിന് വേണ്ടി ഒരു താരം നേടുന്നത് 2010-ന് ശേഷം ഇതാദ്യമായാണ്.2010-ൽ റൂണിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
കൂടാതെ ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ അഞ്ച് തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ് താരമാവാനും റൊണാൾഡോക്ക് കഴിഞ്ഞു.കഴിഞ്ഞ 5 ചാമ്പ്യൻസ് ലീഗ് മത്സരത്തിലും റൊണാൾഡോ ഗോളുകൾ സ്വന്തമാക്കിയിരുന്നു.