ഗോളടിച്ച് തിമിർക്കുന്ന രണ്ട് മൂവർ സംഘങ്ങൾ മുഖാമുഖം, ഇന്ന് തീപാറും!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഒരിക്കൽ കൂടി ബാഴ്സലോണയും ബയേണും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സയുടെ മൈതാനമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.സമീപകാലത്ത് ഒരുപാട് തവണ ഏറ്റുമുട്ടിയപ്പോഴെല്ലാം ബാഴ്സക്ക് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാൽ ഇത്തവണ വിജയിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് അവർ ഉള്ളത്.

എടുത്ത് പറയേണ്ട കാര്യം ഫുട്ബോൾ ലോകത്ത് ഗോളടിച്ച് തിമിർക്കുന്ന രണ്ട് മൂവർ സംഘങ്ങൾ മുഖാമുഖം വരുന്ന ഒരു മത്സരം കൂടിയാണ് ഇത്. ബാഴ്സയുടെ മുന്നേറ്റ നിരയായ യമാലും റാഫിഞ്ഞയും ലെവന്റോസ്ക്കിയും തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ബയേണിന്റെ മുന്നേറ്റ നിരയും ഒട്ടും മോശമല്ല.ഒരുപാട് ഗോളുകൾ അടിച്ചുകൂട്ടാൻ അവർക്കും സാധിക്കുന്നുണ്ട്.

ബാഴ്സയുടെ മുന്നേറ്റ നിര ഈ സീസണിൽ ഇതുവരെ 41 ഗോൾ പങ്കാളിത്തങ്ങളാണ് വഹിച്ചിട്ടുള്ളത്.ലെവന്റോസ്ക്കി 14 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 6 ഗോളുകളും 7 അസിസ്റ്റുകളുമാണ് റാഫീഞ്ഞ സ്വന്തമാക്കിയിട്ടുള്ളത്. 5 ഗോളുകളും ആറ് അസിസ്റ്റുകളും നേടാൻ യമാലിനും സാധിച്ചിട്ടുണ്ട്. ഇങ്ങനെ തകർപ്പൻ പ്രകടനമാണ് ഈ മൂന്നുപേരും നടത്തുന്നത്. അതേസമയം ബയേണിന്റെ മുന്നേറ്റ നിരയായ കെയ്ൻ,ഒലിസെ,മുസിയാല കൂട്ടുകെട്ടും ഒരുപാട് ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 34 ഗോൾ പങ്കാളിത്തങ്ങളാണ് അവർ വഹിച്ചിട്ടുള്ളത്.

കെയ്ൻ ബുണ്ടസ് ലിഗയിൽ മാത്രമായി 8 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഒലിസെ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് ജർമൻ ലീഗിൽ നേടിയിട്ടുള്ളത്.മുസിയാലയുടെ കാര്യത്തിലേക്ക് വന്നാൽ മൂന്ന് ഗോളുകൾ അദ്ദേഹം ലീഗിൽ മാത്രമായി നേടിയിട്ടുണ്ട്. ബാക്കി കോമ്പറ്റീഷനുകളിലും ഈ താരങ്ങൾ തിളങ്ങിയിട്ടുണ്ട്. അങ്ങനെ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ഈ മൂവർ സംഘത്തിനും സാധിച്ചിട്ടുണ്ട്. യൂറോപ്പിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് ട്രിയോകൾ തമ്മിൽ മുഖാമുഖം വരുമ്പോൾ അന്തിമവിജയം ആർക്കൊപ്പം ആയിരിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *