ഗോളടിച്ചു കൂട്ടി ഹാലണ്ട്, ബൊറൂസിയ ക്വാർട്ടറിൽ!

ഹാലണ്ട് ഒരിക്കൽ കൂടി തന്റെ ഗോൾവേട്ട തുടർന്നപ്പോൾ ബൊറൂസിയ ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ സെവിയ്യയുമായി സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിൽ നേടിയ ജയത്തിന്റെ ബലത്തിലാണ് ബൊറൂസിയ ക്വാർട്ടറിൽ പ്രവേശിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് സെവിയ്യ ബൊറൂസിയയെ സമനിലയിൽ തളച്ചത്. എന്നാൽ ആദ്യപാദത്തിൽ സെവിയ്യയുടെ മൈതാനത്ത് അവരെ 3-2 എന്ന സ്കോറിന് കീഴടക്കാൻ ബൊറൂസിയക്ക് സാധിച്ചിരുന്നു. ഇന്നലെ ബൊറൂസിയക്ക് വേണ്ടി ഹാലണ്ട് ഇരട്ടഗോൾ നേടിയപ്പോൾ സെവിയ്യയുടെ രണ്ട് ഗോളുകളും നെസിരിയുടെ വകയായിരുന്നു.

മത്സരത്തിന്റെ 35-ആം മിനുട്ടിൽ തന്നെ റൂസിന്റെ അസിസ്റ്റിൽ നിന്നാണ് ഹാലണ്ട് ഗോൾ കണ്ടെത്തിയത്.തുടർന്ന് 48-ആം മിനിറ്റിൽ ഹാലണ്ട് ഒരു ഗോൾ കൂടി നേടിയെങ്കിലും അത്‌ VAR മുഖാന്തരം അനുവദിക്കാതിരിക്കുകയായിരുന്നു.പിന്നീട് 54-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ഹാലണ്ട് ലീഡ് രണ്ടായി ഉയർത്തി.എന്നാൽ 69-ആം മിനുട്ടിൽ നസിരി പെനാൽറ്റിയിലൂടെ സെവിയ്യക്ക് വേണ്ടി ഒരു മടക്കി.പിന്നാലെ 96-ആം മിനുട്ടിൽ റാക്കിറ്റിച്ചിന്റെ അസിസ്റ്റിൽ നിന്നും ഒരു ഗോൾ കൂടി നേടിയെങ്കിലും അതൊന്നും ക്വാർട്ടറിലേക്ക് എത്താൻ പോന്നതായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *