ക്വാർട്ടറിലേക്ക് ആരൊക്കെ മുന്നേറും? ഗ്വാർഡിയന്റെ പ്രവചനം ഇങ്ങനെ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ആദ്യം നടത്തിയ നറുക്കെടുപ്പ് റദ്ദാക്കിയതിന് ശേഷം വീണ്ടും യുവേഫ നറുക്കെടുപ്പ് നടത്തുകയായിരുന്നു. പ്രീ ക്വാർട്ടറിൽ തന്നെ ഒരുപിടി മികച്ച പോരാട്ടങ്ങൾ അരങ്ങേറുന്നുണ്ട്. റയലും പിഎസ്ജിയും ഏറ്റുമുട്ടുന്ന മത്സരമാണ് പ്രധാന ആകർഷണം. കൂടാതെ അത്ലറ്റിക്കോയും യുണൈറ്റഡും തമ്മിൽ മാറ്റുരക്കുന്നുണ്ട്.
ഏതായാലും ഈ മത്സരങ്ങളിൽ വിജയിച്ചു കൊണ്ട് ആരൊക്കെ മുന്നേറുമെന്നുള്ള പ്രവചനം പ്രമുഖ മാധ്യമമായ ഗ്വാർഡിയൻ നടത്തിയിട്ടുണ്ട്. സാധാരണ പോലെ വമ്പൻ ക്ലബുകൾ എല്ലാവരും ക്വാർട്ടറിലേക്ക് മുന്നേറുമെന്ന് തന്നെയാണ് ഇവർ പ്രവചിക്കുന്നത്. നമുക്ക് അതൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) December 14, 2021
1-ആർബി സാൽസ്ബർഗ് Vs ബയേൺ മ്യൂണിക്ക്
- ബയേൺ
2-സ്പോർട്ടിങ് Vs മാഞ്ചസ്റ്റർ സിറ്റി
-മാഞ്ചസ്റ്റർ സിറ്റി
3-ബെൻഫിക്ക Vs അയാക്സ്
-അയാക്സ്
4-ചെൽസി Vs ലില്ലി
-ചെൽസി
5-അത്ലറ്റിക്കോ മാഡ്രിഡ് Vs മാഞ്ചസ്റ്റർ യുണൈറ്റഡ്
-മാഞ്ചസ്റ്റർ
6-വിയ്യാറയൽ Vs യുവന്റസ്
-യുവന്റസ്
7-ഇന്റർമിലാൻ Vs ലിവർപൂൾ
-ലിവർപൂൾ
8-പിഎസ്ജി Vs റയൽ മാഡ്രിഡ്
-പിഎസ്ജി
ഇതാണ് ഗ്വർഡിയന്റെ പ്രവചനം. ആരൊക്കെയായിരിക്കും ഇത്തവണ ക്വാർട്ടർ ഫൈനൽ മുന്നേറുക? നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്തൂ.