ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും രക്ഷയില്ല, യുണൈറ്റഡിനെ അട്ടിമറിച്ച് യങ് ബോയ്സ്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് ദുർബലരായ യങ് ബോയ്സിനോട്‌ പരാജയമറിഞ്ഞത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടിയെങ്കിലും പിന്നീട് രണ്ട് ഗോളുകൾ വഴങ്ങി കൊണ്ട് യുണൈറ്റഡ് പരാജയം രുചിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ വാൻ ബിസാക്ക റെഡ് കാർഡ് വഴങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയാവുകയായിരുന്നു.

ഗ്രീൻവുഡ്, വരാനെ, മാറ്റിച്ച് എന്നിവർക്ക്‌ ആദ്യ ഇലവനിൽ സോൾഷെയർ ഇടം നൽകിയിരുന്നില്ല. മറിച്ച് ലിന്റോൾഫ്, ഫ്രഡ്‌, ഡോണി വാൻ ഡി ബീക്ക് എന്നിവരാണ് ആദ്യ ഇലവനിൽ ഇടം നേടിയിരുന്നത്.13-ആം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന് വേണ്ടി ലീഡ് നേടുകയായിരുന്നു. ബ്രൂണോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.എന്നാൽ 35-ആം മിനുട്ടിൽ വാൻ ബിസാക്ക റെഡ് കണ്ട് പുറത്ത് പോയതോടെ യുണൈറ്റഡ് പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞു.ഫലമായി 66-ആം മിനുട്ടിൽ യങ് ബോയ്സ് താരമായ നിക്കോളാസ് ഒരു ഗോൾ നേടി.മത്സരം അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പ് ജോർദാൻ യങ് ബോയ്സിന് വേണ്ടി വല കുലുക്കിയതോടെ കാര്യങ്ങൾ യുണൈറ്റഡിന്റെ പിടിയിൽ നിന്നും കൈവിട്ടു പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *