ക്രിസ്റ്റ്യാനോയെ പിൻവലിച്ച് ലിംഗാർഡിനെ കൊണ്ടു വന്നു, അണപൊട്ടിയൊഴുകി ആരാധകരോഷം!

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് യങ് ബോയ്സിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ലീഡ് നേടാൻ സാധിച്ചുവെങ്കിലും രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളുകൾ യുണൈറ്റഡിന് പരാജയം സമ്മാനിക്കുകയായിരുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു 13-ആം മിനുട്ടിൽ യുണൈറ്റഡിന് ലീഡ് നേടികൊടുത്തത്. ബ്രൂണോയുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്. എന്നാൽ ആരോൺ വാൻ ബിസാക്ക റെഡ് കണ്ടതോട് കൂടി യുണൈറ്റഡ് ഡിഫൻസിലേക്ക് വലിയുകയായിരുന്നു.മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പരിശീലകൻ സോൾഷെയർ പിൻവലിച്ചിരുന്നു.72-ആം മിനുട്ടിൽ ലിംഗാർഡിനെയായിരുന്നു റൊണാൾഡോയുടെ പകരക്കാരനായി ഇറക്കിയത്. എന്നാൽ ലിംഗാർഡിന്റെ വലിയൊരു അബദ്ധത്തിൽ നിന്നായിരുന്നു യുണൈറ്റഡ് തോൽവിക്ക്‌ കാരണമായ ഗോൾ വഴങ്ങിയത്.

ഇതോടെ സോഷ്യൽ മീഡിയയിൽ യുണൈറ്റഡ് ആരാധകരുടെ രോഷം അണപൊട്ടിയൊഴുകുകയായിരുന്നു.രൂക്ഷമായ രീതിയിലാണ് പലരും ഇതിനെ വിമർശിച്ചത്.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ യുണൈറ്റഡിന്റെ ഏറ്റവും മോശം സബ്സ്റ്റിറ്റൂഷൻ എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.പലരും ഈ സബിനെ പരിഹസിക്കുന്നതും വ്യക്തമാണ്. ഏതായാലും യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണ് ഈ തോൽവി.

Leave a Reply

Your email address will not be published. Required fields are marked *