ക്രിസ്റ്റ്യാനോയുടെ വഴിയേ ബെൻസിമയും!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസിയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിനു സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ വിജയം നേടിയത്. സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് ഈയൊരു മിന്നുന്ന വിജയം സമ്മാനിച്ചത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതിന് ശേഷം ക്ലബ്ബിനെ ചുമലിലേറ്റുന്നത് ബെൻസിമയാണ്.ലാലിഗയിലാണെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിലാണെങ്കിലും ക്രിസ്റ്റ്യാനോയുടെ വിടവ് നികത്തുന്ന പ്രകടനമാണ് ബെൻസിമ കാഴ്ച്ചവെക്കാറുള്ളത്.ഈ ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകളാണ് താരം അടിച്ചു കൂട്ടിയിട്ടുള്ളത്.
ഈ സീസണിൽ ആകെ 37 ഗോളുകൾ ബെൻസിമ നേടിക്കഴിഞ്ഞു.അതായത് പ്രായം കൂടുന്തോറും താരത്തിന്റെ പ്രകടന മികവ് വർദ്ധിച്ചുവരുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ നോക്കോട്ട് റൗണ്ടിൽ തുടർച്ചയായി രണ്ട് ഹാട്രിക്കുകൾ നേടിയ രണ്ടേ രണ്ട് താരങ്ങളെയൊള്ളൂ, അത് ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസിമയുമാണ്.
Only two players have scored back to back Champions League knockout hat-tricks:
— Statman Dave (@StatmanDave) April 6, 2022
🇵🇹 Cristiano Ronaldo 2017
⚽️⚽️⚽️ vs Bayern Munich
⚽️⚽️⚽️ vs Atletico Madrid
🇫🇷 Karim Benzema 2022
⚽️⚽️⚽️ vs PSG
⚽️⚽️⚽️ vs Chelsea
Icons of the game. 🙌🙌🙌 pic.twitter.com/ptp23jgT99
വലിയ ടീമുകൾക്കെതിരെയും മികച്ച പ്രകടനം നടത്താൻ ബെൻസിമക്ക് കഴിയുന്നു എന്നുള്ളതാണ് എടുത്ത് പറയേണ്ട ഒരു കാര്യം.പിഎസ്ജി,ചെൽസി എന്നിവർക്കെതിരെയാണ് താരം ഹാട്രിക്ക് കരസ്ഥമാക്കിയത്.അതേസമയം മുമ്പ് ക്രിസ്റ്റ്യാനോയുടെ രണ്ട് തുടർച്ചയായ രണ്ട് ഹാട്രിക്കുകൾ അത്ലറ്റിക്കോ മാഡ്രിഡ്,ബയേൺ മ്യൂണിക്ക് എന്നീ വമ്പൻമാർക്കെതിരെയായിരുന്നു. ഇവിടെയും ഇരുവരും തമ്മിലുള്ള സാമ്യത നമുക്ക് കാണാൻ സാധിക്കും.
ഏതായാലും ബെൻസിൻ തന്നെയാണ് റയലിനെ മുന്നോട്ട് നയിക്കുന്നത്.ബെൻസിമ ഇല്ലാത്ത റയലിന് എന്ത് സംഭവിക്കുമെന്നുള്ളത് കഴിഞ്ഞ എൽ ക്ലാസ്സിക്കോ മത്സരത്തിൽ നമ്മൾ കണ്ടതാണ്.