ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് തകർക്കാൻ റൈന വരുന്നു

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം അവിടെ നടത്തുന്നത്. യൂറോപ്പിൽ നിരവധി നേട്ടങ്ങളും റെക്കോർഡുകളും കരസ്ഥമാക്കിയതിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ടത്. ഇപ്പോഴും പല റെക്കോർഡുകളും റൊണാൾഡോയുടെ പേരിലാണ്.

അത്തരത്തിലുള്ള ഒരു റെക്കോർഡാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ്. അതായത് യുവേഫയുടെ കോമ്പറ്റീഷനുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് റൊണാൾഡോ മാത്രം സ്വന്തമാണ്. 197 മത്സരങ്ങളാണ് റൊണാൾഡോ യൂറോപ്യൻ കോമ്പറ്റീഷനുകളിൽ കളിച്ചിട്ടുള്ളത്. എന്നാൽ ഈ റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് ഗോൾകീപ്പറായ പെപേ റെയ്ന.

നിലവിൽ റെയ്ന സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന്റെ ഗോൾകീപ്പറാണ്. 41 വയസ്സുകാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം യൂറോപ ലീഗിലെ മത്സരം ക്ലബ്ബിനുവേണ്ടി കളിച്ചിരുന്നു. ഇതോടുകൂടി യൂറോപ്യൻ കോമ്പറ്റീഷനിൽ 192 മത്സരങ്ങൾ ഈ താരം പൂർത്തിയാക്കിയിട്ടുണ്ട്. സെക്കൻഡ് ലെഗ് മത്സരത്തിൽ ഇറങ്ങുന്നതോടുകൂടി 193 മത്സരങ്ങൾ അദ്ദേഹം പൂർത്തിയാക്കും. പിന്നീട് 5 മത്സരങ്ങൾ കൂടി യൂറോപ്യൻ കോമ്പറ്റീഷനിൽ കളിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടക്കാൻ ഈ താരത്തിന് സാധിക്കുക തന്നെ ചെയ്യും.

യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റെയ്ന.വിയ്യാറയൽ,ബാഴ്സലോണ, ലിവർപൂൾ,ബയേൺ,Ac മിലാൻ,നാപോളി,ലാസിയോ എന്നിവർക്ക് വേണ്ടിയൊക്കെ ഈ ഗോൾകീപ്പർ കളിച്ചിട്ടുണ്ട്.സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടി 36 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. ഏതായാലും റൊണാൾഡോയെ മറികടക്കാൻ കഴിഞ്ഞാൽ അത് റൈനയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നേട്ടം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *