ക്രിസ്റ്റ്യാനോയുടെ പ്രിയപ്പെട്ട വേട്ടസ്ഥലമായി ക്യാമ്പ് നൗ, കുറിച്ചത് മറ്റൊരു നേട്ടം !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ബാഴ്സ യുവന്റസിനോട് തകർന്നടിയുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സ ഓൾഡ് ലേഡീസിനോട് തോൽവി അറിഞ്ഞത്. മത്സരത്തിൽ രണ്ട് ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങി നിന്നു.പെനാൽറ്റി ഗോളുകൾ ആണെങ്കിൽ കൂടിയും വിജയത്തിൽ സുപ്രധാനപങ്ക് വഹിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ഈ ഇരട്ടഗോളോട് തന്റെ വ്യക്തിഗത നേട്ടം പുതുക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പ്രിയപ്പെട്ട വേട്ടസ്ഥലമാണ് ക്യാമ്പ് നൗ എന്ന് തെളിയിച്ചിരിക്കുകയാണ് താരം.ആകെ പതിനാലു ഗോളുകളാണ് റൊണാൾഡോ ക്യാമ്പ് നൗവിൽ നേടിയിട്ടുള്ളത്.എല്ലാ കോമ്പിറ്റീഷനുകളിലും കൂടിയാണിത്. മറ്റേത് എവേ സ്റ്റേഡിയത്തിലും റൊണാൾഡോ ഇത്രയധികം ഗോളുകൾ നേടിയിട്ടില്ല. അതായത് റൊണാൾഡോ തന്റെ ക്ലബ് കരിയറിൽ ഏറ്റവും കൂടുതൽ എവേ ഗോളുകൾ കണ്ടെത്തിയത് ബാഴ്സക്കെതിരെയാണ് എന്നർത്ഥം.
Camp Nou is Ronaldo's playground 😎
— Goal News (@GoalNews) December 9, 2020
കൂടാതെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെ രണ്ടു പെനാൽറ്റി ഗോളുകൾ നേടിയ ആദ്യ താരമാവാനും റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ ആരും തന്നെ രണ്ട് പെനാൽറ്റി ഗോളുകൾ ബാഴ്സക്കെതിരെ നേടിയിട്ടില്ല.ഇന്നലത്തെ ഗോൾനേട്ടത്തോട് കൂടി ക്ലബ് കരിയറിൽ 650 ഗോളുകൾ തികയ്ക്കാനും താരത്തിന് സാധിച്ചു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടിയപ്പോൾ കരിയറിൽ ആകെ 750 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. തന്റെ ഗോൾവേട്ട കുറക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കികൊണ്ടിരിക്കുന്നത്.
Cristiano Ronaldo has scored 14 goals in his last 13 games at Camp Nou 🤯 pic.twitter.com/aziQtJBaja
— B/R Football (@brfootball) December 8, 2020