ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി ലോറെന്റെ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടം അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.ആദ്യപാദം സമനിലയിൽ കലാശിച്ചതിനാൽ ഇരുടീമുകൾക്കും ഒരുപോലെ നിർണായകമാണ് ഈ മത്സരം.

ഈ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് വളരെയധികം സൂക്ഷിക്കുക ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആയിരിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയ താരം നിലവിൽ മികച്ച ഫോമിലാണ്.എന്നാൽ ഇക്കാര്യത്തിൽ അത്ലറ്റിക്കോ താരമായ ലോറെന്റെ തന്റെ സഹതാരങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോയെ മാത്രം ശ്രദ്ധിക്കരുതെന്നും യുണൈറ്റഡിൽ വേറെയും മികച്ച താരങ്ങൾ ഉണ്ടെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ലോറെന്റെയുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോയെ പോലെ ഒരു താരം അവിടെ ഉണ്ടാവുമ്പോൾ എല്ലാവരും അദ്ദേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പക്ഷേ വേറെയും ഒരുപാട് മികച്ച താരങ്ങൾ അവിടെയുണ്ട്.ഹൈ ലെവലിൽ കളിക്കാൻ കഴിവുള്ളവരാണ് അവർ.അവരുടെ കാര്യത്തിലും ഞങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട് ” ഇതാണ് ലോറെന്റെ പറഞ്ഞിട്ടുള്ളത്.

അത്ലറ്റിക്കോക്കെതിരെ മികച്ച കണക്കുകൾ അവകാശപ്പെടാനുള്ള താരമാണ് ക്രിസ്റ്റ്യാനോ.25 ഗോളുകൾ ഇതുവരെ അത്ലറ്റിക്കോക്കെതിരെ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. താരത്തിൽ തന്നെയാണ് ഇന്ന് യുണൈറ്റഡ് ആരാധകരുടെ പ്രതീക്ഷകളുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *