കൈകൾ മുറിച്ച് മാറ്റാൻ കഴിയില്ലല്ലോ: വിമർശനവുമായി ആഞ്ചലോട്ടി
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റാലിയൻ കരുത്തരായ നാപോളിയെ റയൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിനീഷ്യസ്,ബെല്ലിങ്ഹാം എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്.റയലിന്റെ വിജയഗോൾ വാൽവെർദെയുടെ തകർപ്പൻ ഷോട്ടിൽ നിന്നായിരുന്നു പിറന്നിരുന്നത്.എന്നാൽ നാപ്പോളി ഗോൾകീപ്പറുടെ ഓൺ ഗോളായിക്കൊണ്ടാണ് രേഖപ്പെടുത്തപ്പെട്ടത്.
നാപ്പോളിയുടെ ആദ്യ ഗോൾ നേടിയത് ഒസ്റ്റിഗാർഡായിരുന്നു. രണ്ടാം ഗോൾ സിലിൻസ്ക്കി പെനാൽറ്റിയിലൂടെ നേടി. സൂപ്പർ താരം ഒസിംഹനെ ടാക്കിൾ ചെയ്യുന്ന സമയത്ത് നാച്ചോ ഹാൻഡ് ബോൾ വഴങ്ങുകയായിരുന്നു. പിന്നീട് VAR പരിശോധിച്ചു കൊണ്ടാണ് റഫറി പെനാൽറ്റി വിധിച്ചത്.എന്നാൽ റഫറിയുടെ തീരുമാനത്തിനെതിരെ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️ Ancelotti: "I think it wasn't a penalty, it was a rebound from Nacho, you can't cut off the hand, I think the rule says that you can't whistle on a rebound" pic.twitter.com/ojo95ISwVP
— Managing Madrid (@managingmadrid) October 3, 2023
” അത് ഒരിക്കലും ഒരു പെനാൽറ്റി അല്ല എന്നാണ് ഞാൻ കരുതുന്നത്. കാരണം അതൊരു റീബൗണ്ടാണ്. നിങ്ങൾക്ക് നിങ്ങളുടെ കൈകൾ മുറിച്ചു മാറ്റാൻ കഴിയില്ലല്ലോ. ഒരു റീബൗണ്ടിന് ഹാൻഡ് ബോൾ വിധിക്കാനോ പെനാൽറ്റി വിധിക്കാനോ അവകാശമില്ല എന്നാണ് നിയമം. അതുകൊണ്ടുതന്നെ പെനാൽറ്റിയല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് റയൽ കോച്ച് പറഞ്ഞിട്ടുള്ളത്.
നേരത്തെ കൈകൾ ഇല്ലാത്ത ഡിഫൻഡർമാരെ കൊണ്ടുവരേണ്ടി വരുമോ എന്ന് വിമർശനമായി കൊണ്ട് ടോട്ടൻഹാം കോച്ചും ഉന്നയിച്ചിരുന്നു.ഈ മത്സരത്തിൽ രണ്ട് ടീമുകളും തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഏതായാലും രണ്ട് മത്സരങ്ങളിലും വിജയിച്ച റയൽ മാഡ്രിഡ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഇനി ലാലിഗയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഒസാസുനയാണ് റയലിന്റെ എതിരാളികൾ.