കുറച്ച് ഭാഗ്യം കൂടി വേണം: പിഎസ്ജിയോട് തോമസ് മുള്ളർ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും പിഎസ്ജിക്ക് തോൽവി രുചിക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ചോപോ മൊട്ടിങ്,സെർജി ഗ്നാബ്രി എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.2 പാദങ്ങളിലുമായി മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

ഏതായാലും ഈ മത്സരത്തിനു ശേഷം ബയേണിന്റെ സൂപ്പർതാരമായ തോമസ് മുള്ളർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് തങ്ങൾക്ക് ഈ മത്സരത്തിൽ ഭാഗ്യം കൂടി ഒപ്പമുണ്ടായിരുന്നു എന്നാണ് മുള്ളർ.ഡി ലൈറ്റിന്റെ ഗോൾ ലൈൻ സേവ് ഇതിന് ഉദാഹരണമായി കൊണ്ട് മുള്ളർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.മത്സരശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” ഇത്തരം മത്സരങ്ങളിൽ തീർച്ചയായും കുറച്ച് ഭാഗ്യം കൂടി വേണം.ആ ഭാഗ്യം ഇന്ന് ഞങ്ങൾക്കുണ്ടായിരുന്നു. ഗോൾകീപ്പർ യാൻ സോമ്മറിന്റെ മിസ്റ്റേകിന്റെ ഫലമായി ഞങ്ങൾ ഒരു ഗോൾ വഴങ്ങേണ്ടതായിരുന്നു.എന്നാൽ ഡി ലൈറ്റ് അത് സേവ് ചെയ്തു.അല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഒരു ഗോളിന് പിറകിൽ പോകുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചു വരാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ രണ്ടാം പകുതിയിൽ ഞങ്ങൾ കൂടുതൽ മികച്ച രൂപത്തിൽ കളിച്ചു. അർഹിച്ച ഒരു വിജയം തന്നെയാണ് ഞങ്ങൾ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത് ” ഇതാണ് തോമസ് മുള്ളർ പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു തോമസ് മുള്ളർ നടത്തിയിരുന്നത്. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം അദ്ദേഹം കരസ്ഥമാക്കിയതും. ഇനി ജർമൻ ലീഗിൽ അടുത്ത മത്സരത്തിൽ ഓഗ്സ്ബർഗാണ് ബയേണിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *