കിട്ടുന്ന വിമർശനങ്ങൾ എല്ലാം അർഹിച്ചത്, പ്രകടനം മോശമായിരുന്നു: തുറന്ന് പറഞ്ഞ് ആഞ്ചലോട്ടി!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവിയാണ് റയൽ മാഡ്രിഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് ക്ലബ്ബായ ലില്ലി അവരെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യപകുതിയിൽ ജൊനാഥൻ ഡേവിഡ് നേടിയ പെനാൽറ്റി ഗോളാണ് ലില്ലിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് സാധിക്കാതെ പോവുകയായിരുന്നു.

ഏതായാലും പ്രകടനം മോശമായിരുന്നു എന്നുള്ള കാര്യം റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി സമ്മതിച്ചിട്ടുണ്ട്.ഇപ്പോൾ കിട്ടുന്ന വിമർശനങ്ങൾ എല്ലാം തന്നെ അർഹിക്കുന്നതാണെന്നും ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” എതിരാളികൾ മികച്ച രൂപത്തിൽ കളിച്ചു. അർഹിച്ച വിജയമാണ് അവർ സ്വന്തമാക്കിയത്.എവിടെയൊക്കെയാണ് പുരോഗതി കൈവരിക്കേണ്ടത് എന്നത് ഞങ്ങൾ പഠിക്കേണ്ടതുണ്ട്.പല മേഖലകളിലും ഞങ്ങൾക്ക് ഇംപ്രൂവ് ആവേണ്ടതുണ്ട്.ഇന്ന് എല്ലാം മോശമായിരുന്നു.അറ്റാക്കിങ് നടത്തുന്നതിലും ബോൾ പിടിച്ചെടുക്കുന്നതിലും മോശമായിരുന്നുഞങ്ങൾ കൂടുതൽ അഗ്രസീവ് ആവേണ്ടതുണ്ട്.ഞങ്ങളുടെ പൊസഷൻ സ്ലോ ആയിരുന്നു.കൂടുതൽ വെർട്ടിക്കൽ ആയിക്കൊണ്ട് ഞങ്ങൾ കളിക്കേണ്ടതുണ്ട്. ഏറ്റവും ദുഃഖം ഉണ്ടാക്കുന്ന കാര്യം പ്രകടനം മോശമായിരുന്നു എന്നുള്ളത് തന്നെയാണ്.ഞങ്ങൾ ന്യായീകരണങ്ങൾ അല്ല നോക്കുന്നത്.മറിച്ച് ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.സത്യം പറഞ്ഞാൽ ഇപ്പോൾ ലഭിക്കുന്ന വിമർശനങ്ങൾ എല്ലാം തന്നെ അർഹിക്കുന്നതാണ്. ഞങ്ങൾ അതെല്ലാം അംഗീകരിക്കേണ്ടത് ഉണ്ട് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും എല്ലാ കോമ്പറ്റീഷനലുമായി റയൽ മാഡ്രിഡ് നടത്തിവന്ന അപരാജിത കുതിപ്പ് ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.ഈ സീസണിൽ ഒരു ബുദ്ധിമുട്ടേറിയ തുടക്കമാണ് റയലിന് ലഭിച്ചിരിക്കുന്നത്. ലാലിഗയിൽ ഇതിനോടകം തന്നെ മൂന്ന് സമനിലകൾ അവർ വഴങ്ങി കഴിഞ്ഞു. പലപ്പോഴും ഗോളടിക്കാനും വിജയിക്കാനും ബുദ്ധിമുട്ടുന്ന റയലിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *