ഓൾഡ് ട്രഫോഡിൽ യുണൈറ്റഡിന്റെ തിരിച്ചുവരവ്, ബാഴ്സ വീണ്ടും പുറത്ത്!
യുവേഫ യൂറോപ്പ ലീഗിൽ നിന്ന് ഒരിക്കൽ കൂടി എഫ് സി ബാഴ്സലോണ പുറത്തായി കഴിഞ്ഞു.റൗണ്ട് 32 ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ച് ബാഴ്സയെ പരാജയപ്പെടുത്തുകയായിരുന്നു.2-1 എന്ന സ്കോറിനാണ് യുണൈറ്റഡ് വിജയിച്ചത്.ആകെ 4-3 ന്റെ വിജയമാണ് യുണൈറ്റഡ് കരസ്ഥമാക്കിയത്.
മത്സരത്തിൽ റോബർട്ട് ലെവന്റോസ്ക്കിയിലൂടെ ബാഴ്സ ലീഡ് എടുക്കുകയായിരുന്നു. ഈ ലീഡിന്റെ ബലത്തിലാണ് ആദ്യപകുതിയിൽ ബാഴ്സ കളം വിട്ടത്.എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരികയായിരുന്നു.47ആം മിനിറ്റിൽ ബ്രസീലിയൻ താരമായ ഫ്രഡ് ഗോൾ കണ്ടെത്തി.
Antony returns from injury with a BIG goal 💪 pic.twitter.com/Dk3HTagPSz
— B/R Football (@brfootball) February 23, 2023
73ആം മിനിട്ടിലാണ് മറ്റൊരു ആന്റണിയുടെ താരമായ ആന്റണിയുടെ ഗോൾ വരുന്നത്.ഈ ഗോളുകൾക്ക് മറുപടി നൽകാൻ ബാഴ്സക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇതോടുകൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് പോവുകയായിരുന്നു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഒരേ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പാ ലീഗിൽ നിന്നും എഫ് സി ബാഴ്സലോണ പുറത്താവുന്നത്.