ഒരു വിചിത്ര ജീവി, ആർക്കും ചെയ്യാൻ കഴിയാത്തത് ചെയ്യുന്നു: ഹാലന്റിനെ കുറിച്ച് ഫോഡൻ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. എതിരല്ലാത്ത 5 ഗോളുകൾക്കാണ് സ്പാർട്ട പ്രാഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിട്ടുണ്ട്.പോർച്ചുഗീസ് താരമായ മാത്യൂസ് നുനസ് ഒരു ഗോളും രണ്ട് അസിസ്റ്റുകളും മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.ഫോഡൻ,സ്റ്റോൺസ് എന്നിവർ മത്സരത്തിൽ ഓരോ ഗോളുകളും നേടിയിട്ടുണ്ട്. മത്സരത്തിൽ ഹാലന്റ് നേടിയ ആദ്യ ഗോൾ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

സാവിഞ്ഞോയുടെ അസിസ്റ്റിൽ നിന്നും ഒരു അക്രോബാറ്റിക് ഗോളാണ് ഹാലന്റ് നേടിയിട്ടുള്ളത്.എയറിൽ നിന്നു കൊണ്ട് ബാക്ക് ഹീൽ ഗോളാണ് യഥാർത്ഥത്തിൽ അദ്ദേഹം നേടിയിട്ടുള്ളത്. ഈ അസാധാരണമായ ഗോളിനെ പ്രശംസിച്ചുകൊണ്ട് സഹതാരമായ ഫോഡൻ രംഗത്ത് വന്നിട്ടുണ്ട്.ഹാലന്റ് ഒരു വിചിത്ര ജീവിയാണെന്നും ആർക്കും ചെയ്യാൻ കഴിയാത്തത് ചെയ്യാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട് എന്നുമാണ് ഫോഡൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ കുറച്ചു മുൻപ് ഹാലന്റിനോട് സംസാരിച്ചിരുന്നു. ഞാൻ അവനോട് പറഞ്ഞു, ഞാനാണ് അങ്ങനെ ഗോളടിക്കാൻ ശ്രമിച്ചതെങ്കിൽ എന്റെ പണി തീർന്നേനെ എന്ന്.എങ്ങനെയാണ് അവൻ ആ ഗോൾ നേടിയത് എന്നത് എനിക്ക് മനസ്സിലാകുന്നില്ല. അവന്റെ കാലുകളുടെ നീളം അവൻ ഉപയോഗപ്പെടുത്തുന്നു. അവൻ ഒരു വിചിത്ര ജീവിയാണ്. മറ്റാർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാനുള്ള ഒരു കഴിവ് അവനുണ്ട് ” ഇതാണ് ഫോഡൻ പറഞ്ഞിട്ടുള്ളത്.

പതിവുപോലെ ഈ സീസണിലും ഗോളടിച്ചു കൂട്ടാൻ ഹാലന്റിന് സാധിക്കുന്നുണ്ട്.ചാമ്പ്യൻസ് ലീഗിൽ ആകെ 44 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.പ്രീമിയർ ലീഗിൽ ഈ സീസണിൽ മാത്രമായി പത്ത് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇനി അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ സതാപ്റ്റണെയാണ് അവർ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *