ഒരു ഗോൾ, ഒട്ടനവധി റെക്കോർഡുകൾ, ക്രിസ്റ്റ്യാനോ കുറിച്ച ചില കണക്കുകൾ ഇങ്ങനെ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയെ കീഴടക്കിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം റാഷ്ഫോർഡ്, മഗ്വയ്ർ എന്നിവരുടെ ഗോളിലൂടെ യുണൈറ്റഡ് സമനില നേടുകയായിരുന്നു. പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡർ ഗോളിലൂടെ യുണൈറ്റഡ് വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ഗോളോട് കൂടി ചില പുതിയ കണക്കുകൾ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ആദ്യമായി ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന 38-ആം ക്ലബാണ് അറ്റലാന്റ.38 വിത്യസ്ത ക്ലബുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ആദ്യ ഗോൾ നേടുന്ന താരമാണ് റൊണാൾഡോ. കേവലം 17 താരങ്ങൾ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ 38-ൽ പരം ഗോളുകൾ നേടിയിട്ടുള്ളത്. ആ സ്ഥാനത്താണ് റൊണാൾഡോ 38 വ്യത്യസ്ഥ ക്ലബുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയത്.
മറ്റൊന്നുള്ളത് ചാമ്പ്യൻസ് ലീഗിൽ ഏറ്റവും ഗോൾ നേടിയ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ പുതുക്കി.137 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.123 ഗോളുകൾ ഉള്ള മെസ്സി രണ്ടാമതാണ്.
Cristiano Ronaldo has now scored against 38 different teams in the Champions League, more than any player has managed in the competition's history.
— Squawka Football (@Squawka) October 20, 2021
Only 17 players have scored 38+ European Cup goals. 🤯 pic.twitter.com/kSRm3kAmDM
മറ്റൊരു കണക്ക് എന്നുള്ളത് ഇന്നലെ നേടിയ ഹെഡർ ഗോൾ റൊണാൾഡോയുടെ കരിയറിലെ 140-ആം ഹെഡർ ഗോളായിരുന്നു എന്നുള്ളതാണ്.
കൂടാതെ ഈ വർഷം ഇത് 12-ആം തവണയാണ് റൊണാൾഡോ തന്റെ ടീമിന് വേണ്ടി വിജയഗോൾ നേടുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ വിജയഗോൾ നേടിയ താരം, അത് ക്രിസ്റ്റ്യാനോ തന്നെയാണ്.
കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞു.14 വർഷങ്ങൾക്ക് ശേഷമാണ് റൊണാൾഡോ വീണ്ടും ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ യുണൈറ്റഡിനായി വല കുലുക്കുന്നത്.നവംബർ 2007-ലായിരുന്നു റൊണാൾഡോ ഈയൊരു നേട്ടം ആദ്യമായി സ്വന്തമാക്കിയിരുന്നത്. ഇങ്ങനെ നിരവധി കണക്കുകളാണ് റൊണാൾഡോ റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർത്തത്.