ഒരാഴ്ച മുന്നേ സഹതാരങ്ങൾ,ഇപ്പോൾ ഉന്തും തള്ളും, ഫുട്ബോൾ ലോകത്ത് ചർച്ചയായി റാമോസും പരേഡസും തമ്മിലുള്ള തർക്കം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ യുവന്റസിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി സ്വന്തം മൈതാനത്ത് വിജയം നേടിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.
എന്നാൽ മത്സരത്തിന്റെ 23ആം മിനിട്ടിൽ ചില അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. അതായത് രണ്ട് പിഎസ്ജി താരങ്ങൾ തുടർച്ചയായി ഫൗളിന് ഇരയാവുകയായിരുന്നു.വീറ്റിഞ്ഞക്ക് പിന്നാലെ യുവന്റസ് താരമായ ബ്രമർ കിലിയൻ എംബപ്പേയെയും ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇതാണ് ഇരു ടീമിലെയും താരങ്ങൾക്കുമിടയിൽ തർക്കങ്ങൾക്ക് കാരണമായത്.
Le petit moment chaud entre Paredes et Ramos de la 1ère Mi-temps.#PSGJuve pic.twitter.com/Jwpb0WN8Pm
— Verlapasca (@fandeparis8) September 6, 2022
എന്നാൽ ഇതിലെ രസകരമായ സംഭവം സൂപ്പർതാരങ്ങളായ സെർജിയോ റാമോസും ലിയാൻഡ്രോ പരേഡസും തമ്മിൽ ഉന്തം തള്ളും നടന്നു എന്നുള്ളതാണ്.സെർജിയോ റാമോസ് പരേഡസിനെ കഴുത്തിന് പിടിച്ച് പിറകിലേക്ക് തള്ളുകയായിരുന്നു. കൂടെ പിഎസ്ജി സൂപ്പർ താരമായ ഹക്കീമിയും ഉണ്ടായിരുന്നു. തുടർന്ന് ഏറെ നേരം റാമോസും പരേഡസും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് മാർക്കോ വെറാറ്റിയും നെയ്മർ ജൂനിയറും ഇടപെട്ടുകൊണ്ടാണ് ഈ രംഗം ശാന്തമാക്കിയത്.
Paredes – Sergio Ramos 😐 #PSGJuve pic.twitter.com/TypMYbxwmI
— Gianni (@GianniVendetta) September 6, 2022
കേവലം 6 ദിവസങ്ങൾക്ക് മുന്നേയായിരുന്നു പരേഡസ് പിഎസ്ജി വിട്ടുകൊണ്ട് ലോൺ അടിസ്ഥാനത്തിൽ യുവന്റസിലെത്തിയത്. അതിനു മുന്നേ റാമോസും പരേഡസും സഹതാരങ്ങളും സുഹൃത്തുക്കളുമായിരുന്നു.എന്നാൽ കളത്തിൽ ആ സൗഹൃദബന്ധങ്ങളെല്ലാം ഇരുവരും മറക്കുകയായിരുന്നു.ഇതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്.
മത്സരശേഷം സൗഹൃദബന്ധം വീണ്ടും പുതുക്കപ്പെട്ടിട്ടുണ്ട്. അതായത് പരേഡസും റാമോസും തമ്മിൽ ഹഗ് ചെയ്യുകയും കുശലാന്വേഷണങ്ങൾ പറഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്തിട്ടുണ്ട്. കളത്തിനകത്ത് സൗഹൃദ ബന്ധങ്ങൾക്കൊന്നും സ്ഥാനമില്ല എന്ന് തന്നെയാണ് ഈ സംഭവവികാസം ഒരിക്കൽ കൂടി തെളിയിക്കുന്നത്.