ഒട്ടും അത്ഭുതമില്ല: സാഞ്ചോയെ കുറിച്ച് കോച്ച്

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബൊറൂസിയ ഡോർട്മുണ്ടിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം മൈതാനത്ത് ബൊറൂസിയ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഫുൾക്രഗ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ജേഡൻ സാഞ്ചോ പുറത്തെടുത്തത്.

പിഎസ്ജിയുടെ പ്രതിരോധനിരക്ക് വലിയ തലവേദന സൃഷ്ടിക്കാൻ സാഞ്ചോക്ക് കഴിഞ്ഞിരുന്നു. താരത്തിന്റെ പ്രകടനത്തെ കുറിച്ച് ചില കാര്യങ്ങൾ ബൊറൂസിയയുടെ പരിശീലകനായ എഡിൻ ടെർസിച്ച് പറഞ്ഞിട്ടുണ്ട്.സാഞ്ചോയുടെ മികച്ച പ്രകടനത്തിൽ ഒട്ടും അത്ഭുതമില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതൊക്കെ നേരത്തെ ട്രെയിനിങ്ങുകളിൽ തങ്ങൾ പതിവായി കാണാറുണ്ടെന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സാഞ്ചോയുടെ പ്രകടനത്തിൽ അത്ഭുതമില്ല. കാരണം ട്രെയിനിങ്ങുകളിൽ ഇതൊക്കെ അദ്ദേഹം തെളിയിച്ചതാണ്. പക്ഷേ ചിലപ്പോൾ ട്രെയിനിങ്ങുകളിലെ പ്രകടനം മത്സരത്തിലേക്ക് കൊണ്ടുവരിക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. കുറച്ച് കാലം താളം കണ്ടെത്താനാവാതെ വിഷമിക്കുമ്പോൾ ഇതൊന്നും ഫലപ്രദമായി എന്ന് വരില്ല. പക്ഷേ അദ്ദേഹത്തിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളത് ഞങ്ങൾക്കറിയാം.അത് ഇന്ന് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു പ്രകടനം ഞങ്ങൾക്ക് ആവശ്യമായിരുന്നു എന്നത് ഞങ്ങൾക്ക് തന്നെ അറിയാമായിരുന്നു “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഗോളോ അസിസ്റ്റോ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും വലത് വിങ്ങിൽ തകർപ്പൻ പ്രകടനമാണ് സാഞ്ചോ പുറത്തെടുത്തത്.നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലേക്ക് പോയതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിരുന്നു. പ്രകടനം മോശമായിരുന്നു എന്നുള്ളത് മാത്രമല്ല പരിശീലകനുമായുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സാഞ്ചോ ബൊറൂസിയയിലേക്ക് തിരികെ എത്തിയത്. തന്റെ മികച്ച പ്രകടനം വീണ്ടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *