ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി ഇന്റർ മിലാനെ പരാജയപ്പെടുത്തിയത്. ഇതോടെ തങ്ങളുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ് സിറ്റി സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല.സിറ്റിയെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് ഇന്റർ മിലാൻ പുറത്തെടുത്തത്. പക്ഷേ 68ആം മിനിറ്റിൽ ഇന്ററിന് പിഴക്കുകയായിരുന്നു. സൂപ്പർതാരം റോഡ്രി വല കുലുക്കി.ആ ഗോളാണ് സിറ്റിക്ക് കിരീടം സമ്മാനിച്ചിട്ടുള്ളത്.
0̶… 1 #UCL title! 🏆#ManCity | #UCLfinal pic.twitter.com/VK7PH8oAn0
— Manchester City (@ManCity) June 10, 2023
മികച്ച പ്രകടനം നടത്തിക്കൊണ്ടുതന്നെയാണ് ഇന്റർ കളം വിട്ടത്. ചാമ്പ്യൻസ് ലീഗ് നേടിയതോടുകൂടി ട്രിബിൾ കിരീടനേട്ടം സിറ്റി പൂർത്തിയാക്കി കഴിഞ്ഞു. നേരത്തെ പ്രീമിയർ ലീഗ് കിരീടവും FA കപ്പും സിറ്റി കരസ്ഥമാക്കിയിട്ടുണ്ട്.