ഒക്ടോബർ ഒന്നിന് നൽകുന്ന യുവേഫ അവാർഡുകൾ ഇതൊക്കെ !

ഈ വരുന്ന ഒക്ടോബർ ഒന്നിനാണ് യുവേഫ ഈ വർഷത്തെ പുരസ്‌കാരങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ഈ കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യുവേഫ പുരസ്‌കാരങ്ങൾ സമ്മാനിക്കുക. ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്നത് മെൻസ് പ്ലയെർ ഓഫ് ദി ഇയർ അവാർഡിന് വേണ്ടിയാണ്. അതിന്റെ ചുരുക്കപ്പട്ടികയിൽ മൂന്ന് പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളായ റോബർട്ട്‌ ലെവന്റോസ്ക്കി, മാനുവൽ ന്യൂയർ, കെവിൻ ഡിബ്രൂയിൻ എന്നിവരാണ് അവസാനമൂന്നിൽ ഇടം നേടിയവർ. ഇവരിൽ ഒരാളായിരിക്കും വിജയി. അതേ സമയം മറ്റൊരു പുരസ്‌കാരം മെൻസ് കോച്ച് ഓഫ് ദി ഇയർ പുരസ്‌കാരമാണ്. ഹാൻസി ഫ്ലിക്ക്, യുർഗൻ ക്ലോപ്, ജൂലിയൻ നഗൽസ്മാൻ എന്നിവരാണ് ഏറ്റവും മികച്ച പരിശീലകരുടെ അവസാനമൂന്നിൽ ഇടം നേടിയവർ.

ഇത് കൂടാതെ വുമൺസ് പ്ലയെർ ഓഫ് ദി ഇയർ, വുമൺസ് കോച്ച് ഓഫ് ദി ഇയർ എന്നീ പുരസ്‌കാരങ്ങൾ ഒക്ടോബർ ഒന്നിന് സമ്മാനിക്കപ്പെടും. കൂടാതെ ഗോൾകീപ്പർ ഓഫ് ചാമ്പ്യൻസ് ലീഗ്, മിഡ്‌ഫീൽഡർ ഓഫ് ചാമ്പ്യൻസ് ലീഗ്, ഫോർവേഡ് ഓഫ് ചാമ്പ്യൻസ് ലീഗ്, ഡിഫൻഡർ ഓഫ് ചാമ്പ്യൻസ് ലീഗ് എന്നീ പുരസ്‌കാരങ്ങൾ നൽകപ്പെടും. കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിൽ അതാത് പൊസിഷനുകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചവരെയാണ് പരിഗണിക്കുക. കൂടാതെ ഇതേ പുരസ്‌കാരങ്ങൾ വുമൺസ് ചാമ്പ്യൻസ് ലീഗിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും നൽകപ്പെടും. കഴിഞ്ഞ സീസണിലെ വനിതാ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ, ഡിഫൻഡർ, മിഡ്‌ഫീൽഡർ, ഫോർവേഡ് എന്നിവർക്കുള്ള പുരസ്‌കാരവും അന്ന് നൽകപ്പെടും.ഈ അവാർഡുകളാണ് ഒക്ടോബർ ഒന്നിന് നൽകപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *