ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പ് ബാഴ്സക്കുണ്ട്, കൂമാൻ പറയുന്നു!

ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പും ആത്മവിശ്വാസവും ബാഴ്സക്കുണ്ടെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്ന് പിഎസ്ജിക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ. പിഎസ്ജി കരുത്തേറിയ ടീം ആണെന്നും എന്നാൽ അവരെ കീഴടക്കാനാവുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നുമാണ് കൂമാൻ അറിയിച്ചത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം നടക്കുന്ന ക്യാമ്പ് നൗവിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിച്ചേക്കില്ല. ഏതായാലും ഇന്ന് സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരം വിജയിച്ചു കൊണ്ട് രണ്ടാം പാദത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തന്നെയാണ് കൂമാന്റെ തീരുമാനം.

” പിഎസ്ജിയുടെ കഴിവുകളിൽ എനിക്ക് യാതൊരു സംശയങ്ങളുമില്ല.ഇതൊരു ടാക്ടിക്കൽ ഗെയിം ആയിരിക്കും.ഞങ്ങൾ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ വളരെയധികം ആവേശഭരിതരാണ്.മത്സരം വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് എനിക്കറിയാം.കാരണം പിഎസ്ജി കരുത്തരാണ്.ഞങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷെ വളരെയധികം ക്വാളിറ്റി ഉള്ളവരാണ് അവർ.ഞാൻ എന്റെ ടീമിലും താരങ്ങളിലും വിശ്വസിക്കുന്നു.ഞങ്ങളുടെ പ്രകടനത്തെ കുറിച്ചും പുരോഗതിയെ കുറിച്ചും റിസൾട്ടുകളെ കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ ധാരണകൾ ഉണ്ട്.പിഎസ്ജിയെ പോലെയുള്ള നല്ല ടീമുകളെ തോൽപ്പിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. കാരണം ആരെയും തോൽപ്പിക്കാൻ കെൽപ്പുള്ള ടീമാണ് ബാഴ്സ ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *