എമെരി വേൾഡ് ക്ലാസ് പരിശീലകൻ,വിയ്യാറയലിനെ വിലകുറച്ചു കാണില്ല: ക്ലോപ്

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ ലിവർപൂൾ കളത്തിലേക്കിറങ്ങുന്നുണ്ട്.വിയ്യാറയലാണ് ലിവർപൂളിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നേ നടന്ന പത്രസമ്മേളനത്തിൽ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് വിയ്യാറയൽ പരിശീലകനായ ഉനൈ എമെരിയെ പ്രശംസിച്ചിരുന്നു. വേൾഡ് ക്ലാസ് പരിശീലന എമെരി എന്നാണ് ക്ലോപ് പറഞ്ഞത്.വിയ്യാറയലിനെ വിലകുറച്ചു കാണില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ക്ലോപിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ കൃത്യമായ വിശകലനം നടത്തിയിട്ടുണ്ട്.എനിക്ക് ഉനൈ എംരിയോടും വിയ്യാറയലിനോടും ഒരുപാട് ബഹുമാനമുണ്ട്. കാരണം അവരുടെ മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും അവരെ വീക്ഷിച്ചപ്പോൾ ഞാൻ വളരെയധികം മതിപ്പുള്ളവനായി. ഏതു സാഹചര്യത്തെയും നേരിടാൻ വേണ്ടി കൃത്യമായ പദ്ധതികളുള്ള പരിശീലകനാണ് എമെരി.അവരുടെ ബിൽഡപ്പും പ്രെസ്സിങ്ങും റിയാക്ഷനുമെല്ലാം വളരെയധികം നല്ലതാണ്.ഒരു വേൾഡ് ക്ലാസ് പരിശീലകനാണ് അദ്ദേഹം.അത്കൊണ്ട് തന്നെ അവരെ ഞങ്ങൾ വിലകുറച്ചു കാണില്ല. അവർക്ക് പരമാവധി ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുക. ഇരുപാദങ്ങളിലും ഞങ്ങൾ മികച്ച പ്രകടനം നടത്തേണ്ടതുണ്ട് ” ഇതാണ് ക്ലോപ് പറഞ്ഞത്.

യുവന്റസ്,ബയേൺ എന്നിവരെയൊക്കെ കീഴടക്കി കൊണ്ടാണ് വിയ്യാറയൽ കടന്നുവരുന്നത്. അതേസമയം ഇന്റർ മിലാൻ,ബെൻഫിക്ക എന്നിവരെ മറികടന്നു കൊണ്ടാണ് ലിവർപൂൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *