എപ്പോഴും ആരെങ്കിലും നിലത്ത് വീണ് കിടക്കുന്നുണ്ടാവും : റഫറിക്കെതിരെ വിമർശനവുമായി റാൾഫ്

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോ ഓൾഡ് ട്രാഫോഡിൽ വെച്ച് യുണൈറ്റഡിനെ കീഴടക്കിയത്. ഇതോടെ അഗ്രിഗേറ്റിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം നേടി കൊണ്ട് അത്ലറ്റിക്കോ ക്വാർട്ടറിൽ പ്രവേശിച്ചു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താവുകയായിരുന്നു.റെനാൻ ലോദിയായിരുന്നു അത്ലറ്റിക്കോയുടെ വിജയ ഗോൾ നേടിയത്.

ഏതായാലും മത്സരത്തിലെ റഫറിയായ വിൻസിചിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തു വന്നിരിക്കുകയാണിപ്പോൾ യുണൈറ്റഡ് പരിശീലകനായ റാൾഫ് റാഗ്നിക്ക്.അത്ലറ്റിക്കോയുടെ സമയം പാഴാക്കലിൽ റഫറി നടപടിയെടുക്കാത്തതിലാണ് ഇദ്ദേഹം രോഷം പ്രകടിപ്പിച്ചത്.കൂടാതെ നാല് മിനുട്ട് മാത്രം അധിക സമയം അനുവദിച്ചത് തമാശയായി തോന്നിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.റാൾഫിന്റെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” രണ്ടാം പകുതി ഒരല്പം ബുദ്ധിമുട്ടായിരുന്നു. അത് മാത്രമല്ല പലപ്പോഴും മത്സരം തടസ്സപ്പെടുകയും ചെയ്തു. എപ്പോഴും ആരെങ്കിലും നിലത്തുവീണു കിടപ്പുണ്ടാകും. മാത്രമല്ല റഫറിയുടെ ചില തീരുമാനങ്ങളിൽ എനിക്ക് ആശ്ചര്യം തോന്നുന്നുണ്ട്. അത് വളരെ നിർണായകമായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. പക്ഷേ റഫറി സമയം പാഴാക്കലിതിനെതിരെ നടപടി ഒന്നും എടുത്തില്ല. അത് മാത്രമല്ല അധിക സമയമായി കൊണ്ട് നാലു മിനുട്ട് മാത്രമാണ് അനുവദിച്ചത് എന്നുള്ളത് ഒരു തമാശയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് ” ഇതാണ് റാൾഫ് മത്സരശേഷം പറഞ്ഞത്.

അവസാനമായി യുണൈറ്റഡ് കളിച്ച 8 ചാമ്പ്യൻസ് ലീഗുകളിൽ ആറെണ്ണത്തിലും യുണൈറ്റഡ് നോക്കോട്ട് സ്റ്റേജിൽ തന്നെ പുറത്താക്കുകയായിരുന്നു. അവസാനമായി ചാമ്പ്യൻസ് ലീഗിൽ കളിച്ച 19 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് ക്ലീൻ ഷീറ്റ് നേടാൻ സാധിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *