എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പകുതിപോലും ഞാൻ ഇതുവരെ ചെയ്തിട്ടില്ല : റോഡ്രിഗോ
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ അവിശ്വസനീയമായ ഒരു തിരിച്ചുവരവായിരുന്നു റയൽ മാഡ്രിഡ് നടത്തിയിരുന്നത്. മത്സരത്തിന് അവസാനത്തിൽ ഞൊടിയിടയിൽ രണ്ടു ഗോളുകൾ നേടി കൊണ്ട് ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ റയലിനെ രക്ഷിക്കുകയായിരുന്നു.ഫലമായി ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ റയൽ മാഡ്രിഡുള്ളത്.
ഏതായാലും തന്റെ പ്രകടനത്തെക്കുറിച്ച് റോഡ്രിഗോ ഇപ്പോൾ മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. അതായത് തനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പകുതി പോലും താനിതുവരെ പുറത്തെടുത്തിട്ടില്ല എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്രിഗോയുടെ വാക്കുകൾ ഇങ്ങനെയാണ്.
"Ainda não fiz metade do que eu posso"
— ge (@geglobo) May 26, 2022
Herói merengue nas semifinais, Rodrygo afirma que será lembrado para sempre se clube for campeão da Champions neste sábado em entrevista exclusiva.
➡️ https://t.co/3etlolIiAx pic.twitter.com/gTdXF2gLu8
” രണ്ട് മിനിട്ടിനുള്ളിൽ രണ്ട് ഗോളുകൾ നേടാൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ കഴിഞ്ഞു എന്നുള്ളത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു നേട്ടം തന്നെയാണ്. എല്ലാവരും ഓർത്തിരിക്കുന്നു എന്നാണ് ഞാൻ തീർച്ചപ്പെടുത്തുന്നത്. ഫൈനലിലും അതുപോലെ എന്തെങ്കിലുമൊക്കെ ചെയ്ത് റയലിനെ ചാമ്പ്യന്മാരാക്കണം. അങ്ങനെയാണ് എന്നുണ്ടെങ്കിൽ എല്ലാകാലവും ഞാൻ ഓർമ്മിക്കപ്പെടും. എന്റെ മികച്ച സീസണാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ എന്റെ കഴിവുകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പകുതി പോലും ഞാൻ ചെയ്തിട്ടില്ല എന്നുള്ളത് എനിക്കറിയാം.എനിക്ക് റയലിനെ ഹെൽപ്പ് ചെയ്യാൻ കഴിയും. എന്നിരുന്നാലും ഇതെന്റെ മികച്ച സീസൺ തന്നെയാണ് ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.
നാല് ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരം ലാലിഗയിൽ കരസ്ഥമാക്കിയിട്ടുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകളും 2 അസിസ്റ്റുകളും റോഡ്രിഗോ സ്വന്തമാക്കിയിട്ടുണ്ട്.