എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്,പക്ഷേ അങ്ങനെയൊന്നില്ല:എംബപ്പേ പറയുന്നു.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ തന്നെയാണ് മത്സരത്തിൽ തിളങ്ങിയത്.രണ്ട് ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകൾക്ക് പിഎസ്ജി റയൽ സോസിഡാഡിനെ തോൽപ്പിക്കുകയായിരുന്നു.
കിലിയൻ എംബപ്പേയും ലൂയിസ് എൻറിക്കെയും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ടെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ലീഗ് മത്സരങ്ങളിലും എംബപ്പേയെ എൻറിക്കെ പുറത്തിരുത്തുകയായിരുന്നു. ഇന്നലത്തെ മത്സരത്തിനുശേഷം എംബപ്പേയോട് തന്നെ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.എൻറിക്കെയുമായി പ്രശ്നങ്ങളുണ്ടോ എന്നായിരുന്നു ചോദ്യം.അതിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്.
🚨Kylian Mbappe this season so far ;
— PSG Chief (@psg_chief) March 5, 2024
34 Games 👕
34 Goals ⚽️
🚨Harry Kane this season so far ;
33 Games 👕
33 Goals ⚽️
The Ballon D’or race is so ON 🔥 pic.twitter.com/OSgB7qgRyP
പരിശീലകനുമായുള്ള എന്റെ ബന്ധം വളരെ നല്ല നിലയിലാണ്.എനിക്ക് അദ്ദേഹവുമായി പ്രശ്നങ്ങൾ ഒന്നുമില്ല.ആളുകൾ കരുതുന്നത് പ്രശ്നങ്ങളുണ്ട് എന്നാണ്.എനിക്കൊരുപാട് പ്രശ്നങ്ങളുണ്ട്, പക്ഷേ പരിശീലകൻ അതിൽ പെട്ട ഒന്നല്ല “ഇതാണ് സൂപ്പർതാരം പറഞ്ഞിട്ടുള്ളത്.
എൻറിക്കെയും ഇപ്രകാരം തന്നെയാണ് വാർത്തകളോട് പ്രതികരിച്ചിട്ടുള്ളത്. ഇതെല്ലാം ആളുകൾ സൃഷ്ടിയാണെന്നും എംബപ്പേയുമായി യാതൊരുവിധ പ്രശ്നവും ഇല്ലെന്നും എൻറിക്കെ വ്യക്തമാക്കിയിട്ടുണ്ട്.