എതിരാളികൾ യുണൈറ്റഡ്, സുവാരസിന് പറയാനുള്ളത് ഇങ്ങനെ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പ് ദിവസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു. ആദ്യത്തെ നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും അത്ലറ്റിക്കോ മാഡ്രിഡിനും കരുത്തരായ എതിരാളികളെയായിരുന്നു ലഭിച്ചിരുന്നത്. യുണൈറ്റഡിന് പിഎസ്ജിയും അത്ലറ്റിക്കോക്ക് ബയേണുമായിരുന്നു.ഇത് റദ്ദാക്കി രണ്ടാമതൊന്ന് നറുക്കെടുപ്പ് നടത്തിയതോടെ യുണൈറ്റഡും അത്ലറ്റിക്കോയും മുഖാമുഖം വരികയായിരുന്നു.
ഏതായാലും തങ്ങളുടെ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ അത്ലറ്റിക്കോയുടെ സൂപ്പർ താരമായ ലൂയിസ് സുവാരസ് അറിയിച്ചിട്ടുണ്ട്.ലോകത്തിലെ മികച്ച ക്ലബുകളിൽ പെട്ട ക്ലബാണ് യുണൈറ്റഡ് എന്നാണ് സുവാരസ് അറിയിച്ചത്. കഴിഞ്ഞ ദിവസം ഡയാരിയോ എഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 16, 2021
” രണ്ടാമത്തെ ഡ്രോ ഞാൻ കണ്ടിരുന്നു.ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെങ്കിൽ, ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളെ നിങ്ങൾ പരാജയപ്പെടുത്തിയെ മതിയാവൂ.ലോകത്തിലെ മികച്ച ക്ലബുകളിൽ പെട്ട ഒരു ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ഞങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച രീതിയിൽ നോക്കോട്ട് സ്റ്റേജിലേക്ക് ഞങ്ങൾ പ്രവേശിക്കും ” ഇതാണ് സുവാരസ് പറഞ്ഞത്.
മുമ്പ് ബാഴ്‌സക്കൊപ്പവും ലിവർപൂളിനൊപ്പവും യുണൈറ്റഡിനെ നേരിട്ട് പരിചയമുള്ള വ്യക്തിയാണ് സുവാരസ്.ഇതിൽ നാല് മത്സരങ്ങളിൽ സുവാരസിന്റെ ടീം വിജയിച്ചപ്പോൾ നാലെണ്ണത്തിൽ പരാജയപ്പെടുകയും ഒരെണ്ണം സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇതാദ്യമായാണ് അത്ലറ്റിക്കോക്കൊപ്പം യുണൈറ്റഡിനെ നേരിടാൻ സുവാരസ് ഒരുങ്ങുന്നത്.