എടുത്തുചാടി യുണൈറ്റഡിനെ ട്രോളി, പിന്നീട് ബാഴ്സക്ക് പണി കിട്ടി!

ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രഫോഡിൽ വെച്ച് ബാഴ്സയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി എഫ്സി ബാഴ്സലോണ യൂറോപ ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ റോബർട്ട് ലെവന്റോസ്ക്കിയിലൂടെ ബാഴ്സ ലീഡ് എടുക്കുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവന്നു. ബ്രസീലിയൻ സൂപ്പർ താരങ്ങളായ ഫ്രഡ്‌, ആന്റണി എന്നിവരുടെ ഗോളുകളിലൂടെ യുണൈറ്റഡ് വിജയം നേടിയെടുക്കുകയായിരുന്നു.

മത്സരത്തിന്റെ പതിനെട്ടാം മിനിട്ടിലാണ് ലെവന്റോസ്ക്കി പെനാൽറ്റിലൂടെ ഗോൾ നേടിയത്. ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ട്രോളി കൊണ്ട് ഒരു ചിത്രം എഫ്സി ബാഴ്സലോണ തങ്ങളുടെ പങ്കുവച്ചിരുന്നു. അതായത് ലെവന്റോസ്ക്കി ഓരോ കൃഷിത്തോട്ടത്തിൽ നിന്ന് പഴങ്ങൾ പറിക്കുന്ന ചിത്രമാണ് അവർ പങ്കുവെച്ചിട്ടുള്ളത്. ആ പഴങ്ങൾ ആയിക്കൊണ്ട് ഫുട്ബോളിനെയാണ് അവർ നൽകിയിട്ടുള്ളത്. വർക്കിംഗ് ഇൻ ദി ഫീൽഡ് എന്നാണ് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അവർ നൽകിയിട്ടുള്ളത്.

അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും അവരുടെ മൈതാനത്തെയും കൃഷിത്തോട്ടമായി കൊണ്ടാണ് ബാഴ്സ ചിത്രീകരിച്ചിട്ടുള്ളത്. അത്തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പലരും സോഷ്യൽ മീഡിയയിൽ നൽകിയിട്ടുള്ളത്. എന്തൊക്കെയായാലും മത്സരം പരാജയപ്പെട്ടതോടുകൂടി ഇതിനൊക്കെ പ്രസക്തി നഷ്ടമാവുകയായിരുന്നു. അതിന്റെ ഇരട്ടി ട്രോളുകളാണ് ഇപ്പോൾ ബാഴ്സക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *