എംബപ്പേ സിറ്റിക്കെതിരെ കളിക്കുമോ? പോച്ചെട്ടിനോ പറയുന്നു!
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ഒരിക്കൽ കൂടി കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും മുഖാമുഖം വരികയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈ മത്സരം അരങ്ങേറുക. സ്വന്തം മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് എന്നുള്ളത് സിറ്റിക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ആദ്യപാദത്തിൽ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ച് 2-1 എന്ന സ്കോറിന് സിറ്റി കീഴടക്കിയിരുന്നു. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരം തീർത്തും സിറ്റിക്ക് അനുകൂലമാണ്. അതേസമയം പിഎസ്ജിക്ക് ഇപ്പോഴും ആശങ്കയൊഴിഞ്ഞിട്ടില്ല. പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബപ്പേ ഇന്ന് കളിക്കുമോ എന്നുള്ളത് ഇതുവരെ ഉറപ്പായിട്ടില്ല. താരത്തെ കളിപ്പിക്കണമോ വേണ്ടയോ എന്നുള്ളത് മത്സരത്തിന് തൊട്ട് മുമ്പ് മാത്രമേ തീരുമാനിക്കുകയൊള്ളൂ എന്നാണ് പിഎസ്ജി പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പോച്ചെട്ടിനോ.
🔴 𝐓𝐄𝐀𝐌 🔵#UCL | #MCIPSG pic.twitter.com/iv372Aw6Bu
— Paris Saint-Germain (@PSG_inside) May 3, 2021
” കിലിയൻ എംബപ്പേയുടെ സ്ഥിതിഗതികൾ ഒന്ന് കൂടെ പരിശോധിക്കേണ്ടതുണ്ട്.ഇന്ന് അദ്ദേഹം വ്യക്തിഗത പരിശീലനം ആരംഭിച്ചിരുന്നു. വൈകാതെ ടീമിനോടൊപ്പം ചേരും.ഇനി ഒരു ദിവസം കൂടി ബാക്കിയുണ്ട്.ഞങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. നാളെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.അദ്ദേഹത്തിന്റെ പുരോഗതി വിലയിരുത്തി കൊണ്ടാണ് തീരുമാനം എടുക്കുക ” പോച്ചെട്ടിനോ ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു. ആദ്യമത്സരത്തിൽ എംബപ്പേ ഇറങ്ങിയിരുന്നുവെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ബാഴ്‌സ, ബയേൺ എന്നിവർക്കെതിരെ എംബപ്പേയായിരുന്നു പിഎസ്ജിയുടെ ഹീറോ.
Le groupe parisien pour cette demi-finale retour ! 📋🔴🔵#UCL | #MCIPSG
— Paris Saint-Germain (@PSG_inside) May 3, 2021