എംബപ്പേയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പദ്ധതിയിട്ട് റയൽ ആരാധകർ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ നേരിടാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദത്തിൽ പിഎസ്ജി വിജയം നേടിയപ്പോൾ ആ വിജയഗോൾ നേടിയത് കിലിയൻ എംബപ്പേയായിരുന്നു.
റയൽ മാഡ്രിഡ് വളരെ കാലമായി സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് എംബപ്പേ.അദ്ദേഹം പിഎസ്ജിയുമായി കരാർ പുതുക്കാതെ ഈ സീസണിൽ ടീമിലേക്കെത്തും എന്നാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് നിലവിൽ റയൽ ആരാധകരും ക്ലബ്ബും നടത്തുന്നത്.
— Murshid Ramankulam (@Mohamme71783726) March 9, 2022
ഇപ്പോഴിതാ എംബപ്പേയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ റയൽ ആരാധകരുള്ളത്.അതായത് കിലിയൻ എംബപ്പേ സാന്റിയാഗോ ബെർണാബുവിൽ പ്രവേശിക്കുന്ന സമയത്ത് സ്നേഹത്തിന്റെ ആംഗ്യങ്ങൾ കാണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിരവധി റയൽ മാഡ്രിഡ് ആരാധക ഗ്രൂപ്പുകളിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
എന്നാൽ റയൽ ആരാധകർ എംബപ്പേയോടുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിക്കില്ല. കാരണം അദ്ദേഹം എത്തുന്നത് ഒരു എതിർ താരമായിട്ടാണ്.കൂടാതെ അദ്ദേഹത്തേയോ ക്ലബ്ബിനെയോ ദേഷ്യം പിടിപ്പിക്കുന്ന പ്രവർത്തികൾ എല്ലാം തന്നെ ഒഴിവാക്കാനും റയൽ മാഡ്രിഡ് ആരാധകർ തീരുമാനിച്ചിട്ടുണ്ട്.താരത്തെ ഇമ്പ്രസ് ചെയ്യാനുള്ള ശ്രമങ്ങളായിരിക്കും റയൽ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടാവുക.
ഇന്നത്തെ മത്സരത്തിൽ താരം കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.പരിക്കിന്റെ ചില പ്രശ്നങ്ങൾ താരത്തെ അലട്ടിയിരുന്നുവെങ്കിലും നിലവിൽ അതിൽ നിന്നും മുക്തനായിട്ടുണ്ട്.