എംബപ്പേയുടെ കാര്യത്തിൽ പുതിയ വിവരങ്ങൾ നൽകി നെയ്മർ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. സ്വന്തം മൈതാനത്ത് വെച്ചാണ് പിഎസ്ജി ഈ മത്സരം കളിക്കുക. പരിക്കിന്റെ പിടിയിലുള്ള കിലിയൻ എംബപ്പേ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ അദ്ദേഹം ഈ മത്സരത്തിൽ കളിക്കുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങളാണ് നിലനിൽക്കുന്നത്.എംബപ്പേയെ കുറിച്ച് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.തന്റെ പരിക്ക് മാറി നല്ല രൂപത്തിലേക്ക് വരുന്നു എന്നുള്ള കാര്യം എംബപ്പേ തന്നെ അറിയിച്ചു എന്നാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨Neymar sur Mbappé: "Kylian est un joueur extrêmement important pour nous. C'est un CRACK, c'est un grand joueur. J'espère qu'il jouera quelques minutes. Lui il m'a dit qu'il va bien, qu'il se sent bien. C'est bon signe!" 🇧🇷🇫🇷 pic.twitter.com/oXJUyalAHR
— PSG COMMUNITY (@psgcommunity_) February 13, 2023
“കിലിയൻ എംബപ്പേ ഞങ്ങളുടെ വളരെയധികം പ്രധാനപ്പെട്ട ഒരു താരമാണ്. അദ്ദേഹം വളരെയധികം മികച്ച ഒരു താരം കൂടിയാണ്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് കളത്തിൽ ഉണ്ടെങ്കിൽ കൂടുതൽ ശക്തരായാണ് ഞങ്ങൾക്ക് അനുഭവപ്പെടാറുള്ളത്.അദ്ദേഹത്തിന് ഇപ്പോൾ കുഴപ്പങ്ങളൊന്നുമില്ല നല്ല നിലയിലാണ് എന്നുള്ളത് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ് “നെയ്മർ ജൂനിയർ പറഞ്ഞു.
ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ആയിരിക്കും ഇന്ന് പിഎസ്ജിയുടെ ഏറ്റവും വലിയ വജ്രായുധങ്ങൾ.കിലിയൻ എംബപ്പേ കൂടി ഉണ്ടെങ്കിൽ അത് ബയേണിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.