എംബപ്പേക്കെതിരെ കളിക്കാൻ പറ്റില്ല,സങ്കടമുണ്ടെന്ന് എംബപ്പേ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഫ്രഞ്ച് ക്ലബ്ബായ ലില്ലിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ലില്ലിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിനുള്ള റയൽ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് കഴിഞ്ഞിരുന്നു.എന്നാൽ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല. കാരണം പരിക്ക് അദ്ദേഹത്തെ അലട്ടുന്നുണ്ട്.
അതേസമയം കിലിയൻ എംബപ്പേയുടെ സഹോദരനായ ഏദൻ എംബപ്പേ ലില്ലിക്ക് വേണ്ടിയാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ റയലിനെതിരെ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. പരിക്ക് കാരണമാണ് ഏദന് ഈ മത്സരം നഷ്ടമാകുന്നത്.എംബപ്പേക്കെതിരെ കളിക്കാൻ കഴിയാത്തതിന്റെ സങ്കടം അദ്ദേഹത്തിന്റെ സഹോദരൻ തുറന്നു പറഞ്ഞിട്ടുണ്ട്.ഏദന്റെ വാക്കുകൾ ഇങ്ങനെയാണ്
” കഴിഞ്ഞ മത്സരത്തിനിടെ എനിക്ക് പരിക്കേറ്റിരിക്കുന്നു. കുറച്ച് ആഴ്ചകൾ ഞാൻ പുറത്തിരിക്കേണ്ടി വരും. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.കാരണം ആദ്യമായാണ് എനിക്ക് പരിക്ക് ഏൽക്കുന്നത്. പക്ഷേ ഏറ്റവും മികച്ച രീതിയിൽ തിരിച്ചു വരാൻ വേണ്ടി ഞാൻ ശ്രമിക്കുക തന്നെ ചെയ്യും. കളിക്കളത്തിൽ ഇല്ലെങ്കിലും എന്റെ ടീമിനെ സപ്പോർട്ട് ചെയ്യുന്നത് ഞാൻ തുടരും. ചാമ്പ്യൻസ് ലീഗിൽ എന്റെ സഹോദരനെതിരെ കളിക്കുക എന്നുള്ളതായിരുന്നു എന്റെ സ്വപ്നം.അത് സാധിക്കാത്തതിൽ എനിക്ക് ദുഃഖമുണ്ട്. നിങ്ങളുടെ പിന്തുണക്കും മെസ്സേജുകൾക്കും ഞാൻ നന്ദി പറയുന്നു ” ഇതാണ് ഏതൻ കുറിച്ചിട്ടുള്ളത്.
സെൻട്രൽ മിഡ്‌ഫീൽഡ് പൊസിഷനിലാണ് ഏതൻ എംബപ്പേ കളിച്ചുകൊണ്ടിരിക്കുന്നത്.ഫ്രഞ്ച് ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. രണ്ടുപേരും നേരത്തെ ഒരുമിച്ച് പിഎസ്ജിയിൽ വർക്ക് ചെയ്തവരാണ്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു രണ്ടു താരങ്ങളും പിഎസ്ജിയോട് വിട പറഞ്ഞിരുന്നത്.