ഈ സീസണിലെ ഏറ്റവും മികച്ച മത്സരം, സിദാൻ പറയുന്നത് ഇങ്ങനെ !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ തോൽപ്പിച്ചത്. ജയം അനിവാര്യമായ മത്സരത്തിൽ ഉജ്ജ്വലപ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്ച്ചവെച്ചത്. ഇരട്ടഗോളുകൾ നേടിയ ബെൻസിമയുടെ മികവിലാണ് റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിലേക്ക് ചേക്കേറിയത്. എന്നാൽ ടീം ഒന്നടങ്കം മിന്നുന്ന പ്രകടനം നടത്തിയത് സിദാനും ആരാധകർക്കും ആശ്വാസം നൽകുന്ന ഒന്നാണ്.
ലുക്കാ മോഡ്രിച്ച്, ലുകാസ് വാസ്‌ക്കസ് എന്നിവരെല്ലാം തന്നെ ഏറെ കയ്യടി നേടിയിരുന്നു. മത്സരത്തിന് ശേഷം ടീമിന്റെ പ്രകടനത്തിൽ പൂർണ്ണസംതൃപ്തിയാണ് സിദാൻ അറിയിച്ചത്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരമാണ് ഇതെന്നായിരുന്നു സിദാന്റെ അഭിപ്രായം. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഉജ്ജ്വലപ്രകടനമാണ് തങ്ങൾ കാഴ്ച്ചവെച്ചതെന്ന് സിദാൻ അറിയിച്ചു. താരങ്ങളുടെ കാര്യത്തിൽ താൻ സന്തോഷവാനാണെന്നും സിദാൻ കൂട്ടിച്ചേർത്തു.
Zidane was left delighted for his players after tonight's win 😃https://t.co/MbTmOiBlSk pic.twitter.com/l4PhkUam4O
— MARCA in English (@MARCAinENGLISH) December 10, 2020
” ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യുക എന്നായിരുന്നു. അസാധാരണമികവോടെയാണ് ഞങ്ങൾ ഇന്ന് കളിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ മികച്ച രീതിയിൽ കളിച്ചു. നല്ല രീതിയിലാണ് കളിയെ ഞങ്ങൾ നിയന്ത്രിച്ചത്. എനിക്ക് ഈ സീസണിൽ ഞങ്ങളുടെ ഏറ്റവും സമ്പൂർണവും മികച്ചതുമായ പ്രകടനം ഇതാണ്. ഇതുപോലെ നൂറ് ശതമാനം പെർഫെക്ട് ആയി കളിക്കാൻ എപ്പോഴും സാധിക്കണമെന്നില്ല. ഞാനും ഒരു താരമായിരുന്നു. എനിക്ക് അതേകുറിച്ച് നന്നായി അറിയാം. സമ്മർദ്ദഘട്ടത്തിൽ മാത്രമല്ല ഞങ്ങൾ നല്ല പ്രകടനം കാഴ്ച്ചവെക്കാറുള്ളത്. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം മികച്ച പ്രകടനമായിരുന്നു. അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലും ഇതേ പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഞങ്ങൾ ചെയ്യേണ്ടത് ആവിശ്യമായ വിശ്രമം നേടി അടുത്ത മത്സരത്തിന് തയ്യാറാവുക എന്നുള്ളതാണ് ” സിദാൻ മത്സരത്തിന് ശേഷം പറഞ്ഞു.
Zidane: I'll never be Madrid's Ferguson 🤔
— Goal News (@GoalNews) December 10, 2020