ഇരട്ടഗോൾ നേടിയിട്ടും വിജയമില്ല, വൈനാൾഡത്തിന് പറയാനുള്ളത്!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജി ആർബി ലീപ്സിഗിനോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയതിന് ശേഷം പിന്നീട് പിഎസ്ജി രണ്ടു ഗോൾ നേടി തിരിച്ചടിച്ചു. എന്നാൽ അവസാനനിമിഷം പെനാൽറ്റി വഴങ്ങി ജയം കളഞ്ഞു കുളിക്കുകയായിരുന്നു. മത്സരത്തിൽ പിഎസ്ജിയുടെ രണ്ടു ഗോളുകളും മിഡ്ഫീൽഡർ വൈനാൾഡമായിരുന്നു നേടിയിരുന്നത്. പിഎസ്ജി ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നാണ് വൈനാൾഡം മത്സരശേഷം അറിയിച്ചത്. ആർഎംസി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Video: Wijnaldum Discusses PSG’s Dissapointing Draw Against RB Leipzig https://t.co/EO8tXGquo8 via @PSGTalk
— Murshid Ramankulam (@Mohamme71783726) November 4, 2021
” മത്സരത്തിൽ ഞങ്ങൾ ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു.പക്ഷേ ഞങ്ങൾ അവർക്കും അവസരങ്ങൾ നൽകി.പന്ത് ഞങ്ങളുടെ കൈവശം ആയിരുന്ന സമയത്ത് അവർക്ക് അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും. പക്ഷേ അവർ മികച്ച രൂപത്തിൽ റൺ ചെയ്തു കളിച്ചു.പക്ഷേ ഒരർത്ഥത്തിൽ ഞങ്ങൾ തന്നെ അവർക്ക് എളുപ്പമാക്കി കൊടുക്കുകയാണ് ചെയ്തത്.ഞങ്ങൾ അവസരങ്ങൾ ഉണ്ടാക്കി,പക്ഷേ മതിയായ രൂപത്തിൽ മുതലെടുക്കാൻ സാധിച്ചില്ല.ഞങ്ങൾ കൂടുതൽ വഴങ്ങുകയും ചെയ്തു.തീർച്ചയായും ഒരുപാട് കാര്യങ്ങളിൽ പിഎസ്ജി ഇമ്പ്രൂവ് ആവാനുണ്ട് ” വൈനാൾഡം പറഞ്ഞു.