ഇന്ന് ഞങ്ങൾക്ക് ഫൈനൽ : പെഡ്രി

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കളത്തിൽ ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

കഴിഞ്ഞ ഇന്ററിനെതിരെയുള്ള മത്സരത്തിൽ ബാഴ്സക്ക് തോൽവി വഴങ്ങേണ്ടി വന്നിരുന്നു.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുകയും ബയേൺ വിക്ടോറിയക്കെതിരെ ഒരു പോയിന്റ് നേടുകയും ചെയ്താൽ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവും. അതുകൊണ്ടുതന്നെ ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു ജീവൻ മരണ പോരാട്ടമാണ്.

ഇപ്പോഴിതാ ബാഴ്സയുടെ സൂപ്പർതാരമായ പെഡ്രിയും ഇതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. ഞങ്ങൾക്ക് ഇന്നത്തെ മത്സരം ഒരു ഫൈനലാണ് എന്നാണ് പെഡ്രി പറഞ്ഞിട്ടുള്ളത്. ഞങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ തന്നെ കാര്യങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പെഡ്രി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ഫൈനലാണ്.ഈ മത്സരം വളരെ പ്രധാനപ്പെട്ട ഒരു മത്സരം തന്നെയാണ്. നല്ല രൂപത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ കാര്യങ്ങൾ നടക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ മാത്രമേ ഞങ്ങൾക്ക് ഈ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറാൻ സാധിക്കുകയുള്ളൂ ” പെഡ്രി പറഞ്ഞു.

നിലവിൽ മൂന്ന് പോയിന്റ് മാത്രമുള്ള ബാഴ്സ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് ഇന്ററിനോട് പരാജയപ്പെട്ടാൽ കഴിഞ്ഞ സീസണിന് സമാനമായി കൊണ്ട് യൂറോപ്പ ലീഗിൽ എഫ്സി ബാഴ്സലോണ കളിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *