ഇത് അപ്രതീക്ഷിതം, പിഎസ്ജിക്കെതിരെ യുണൈറ്റഡിനെ നയിക്കാനുള്ള ബ്രൂണോ പറയുന്നു !
ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന തീപ്പാറും പോരാട്ടങ്ങളിലൊന്നാണ് പിഎസ്ജി vs മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പ് എന്ന ഖ്യാതിയോടെയാണ് പിഎസ്ജി വരുന്നതെങ്കിൽ വിജയം കൊണ്ട് തുടക്കം കുറിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്നത്. എന്നാൽ പിഎസ്ജിക്ക് ഒരു പ്രതികാരം കൂടി തീർക്കാനുണ്ട്. രണ്ട് വർഷം മുമ്പ് പിഎസ്ജിയെ ചാമ്പ്യൻസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയത് യുണൈറ്റഡാണ്. ഏതായാലും ഇന്നത്തെ മത്സരത്തിനുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ് പരിശീലകൻ സോൾഷ്യാർ. ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിനെ നയിക്കുക എന്നാണ് പത്രസമ്മേളനത്തിൽ സോൾഷ്യാർ അറിയിച്ചത്. ക്യാപ്റ്റനായതിലുള്ള സന്തോഷം ബ്രൂണോ ഫെർണാണ്ടസ് മറച്ചു വെച്ചില്ല. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും ഇത് ആദരവായാണ് താൻ കണക്കാക്കുന്നതെന്നുമാണ് ബ്രൂണോ ഫെർണാണ്ടസ് അറിയിച്ചത്.
©️ The manager says @B_Fernandes8 will wear the captain's armband tomorrow night, with @HarryMaguire93 missing through injury.#MUFC #UCL
— Manchester United (@ManUtd) October 19, 2020
” ഞാൻ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തീർച്ചയായും എന്റെ സഹതാരങ്ങൾക്കിടയിൽ ഞാൻ ക്യാപ്റ്റനാവുക എന്നുള്ളത് എന്നെ സംബന്ധിച്ചെടുത്തോളം വലിയ ആദരവാണ്. മാത്രമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാവുക എന്നുള്ളതാണ് എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എനിക്ക് തോന്നുന്നത് ടീമിലെ എല്ലാവരും ക്യാപ്റ്റൻമാരാണ്. എല്ലാവരും നായകൻമാരാവേണ്ടതുണ്ട്. എല്ലാവരും സഹായിക്കേണ്ടതുമുണ്ട്. ഓരോ താരങ്ങളുടെയും നേതൃത്വഗുണം വ്യത്യസ്ഥമായിരിക്കും. നാളത്തെ മത്സരം എനിക്ക് മാത്രമല്ല,എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. എല്ലാവരും അവരുടെതായ മികച്ച രീതിയിൽ ഓരോ പരിശീലനത്തിലും,ഓരോ മത്സരത്തിലും ടീമിനെ നയിക്കുന്നുണ്ട് ” ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.
Bruno Fernandes will captain Manchester United against PSG in the Champions League tomorrow pic.twitter.com/UrVEVcfItP
— B/R Football (@brfootball) October 19, 2020