ഇത്തവണ UCL കിരീടമാർക്ക്? പ്രവചനമിങ്ങനെ!

ഒരിടവേളക്ക് ശേഷം ഫുട്ബോൾ ലോകത്ത് യുവേഫ ചാമ്പ്യൻസ് ലീഗ് ആവേശം തിരികെയെത്തുകയാണ്.പ്രീ ക്വാർട്ടർ മത്സരങ്ങളാണ് ഇനി നടക്കുന്നത്.നിരവധി വമ്പൻ പോരാട്ടങ്ങൾ പ്രീ ക്വാർട്ടർ സ്റ്റേജിൽ തന്നെ ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നുണ്ട്.

ഏതായാലും ഇത്തവണത്തെ UCL കിരീടം ആര് ചൂടും? ആരാധകർ കൂട്ടിയും കിഴിച്ചും ഇരിക്കുന്ന ഒരു സമയമാണിത്.ഇപ്പോഴിതാ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഇഎസ്പിഎൻ ഒരു പ്രവചനം നടത്തിയിട്ടുണ്ട്. ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്.25 ശതമാനമാണ് മാഞ്ചസ്റ്റർ സിറ്റി കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ തവണ ഫൈനലിലായിരുന്നു സിറ്റിക്ക് കാലിടറിയത്.

അതേസമയം രണ്ടാം സ്ഥാനത്ത് വരുന്നത് മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കാണ്.20 ശതമാനമാണ് ബയേണിന് കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. മൂന്നാം സ്ഥാനത്ത് യുർഗൻ ക്ലോപിന്റെ ലിവർപൂൾ വരുന്നു.14 ശതമാനമാണ് ലിവർപൂളിന്റെ കിരീട സാധ്യത.തൊട്ട് പിറകിൽ അയാക്സുണ്ട്.ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന അയാക്സിന്റെ കിരീട സാധ്യത 13 ശതമാനമാണ്.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ ചെൽസിക്ക് കിരീട സാധ്യത ഒരല്പം കുറവാണ്.10 ശതമാനമാണ് അവരുടെ കിരീട സാധ്യത.വമ്പൻമാരായ റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവർക്ക് വളരെ കുറഞ്ഞ സാധ്യത മാത്രമാണ് കൽപ്പിക്കപ്പെടുന്നത്.4 ശതമാനമാണ് ഇരുടീമുകളുടെയും കിരീട സാധ്യത.ഈ രണ്ട് ടീമുകളിലൊന്ന് പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുമെന്ന് ഉറപ്പായിട്ടുണ്ട്.

അത്ലറ്റിക്കോ മാഡ്രിഡ്,വിയ്യാറയൽ,ഇന്റർമിലാൻ എന്നിവർക്ക് രണ്ട് ശതമാനം വീതം കിരീട സാധ്യത അവശേഷിക്കുന്നുണ്ട്.അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ 10 ടീമുകളിൽ ഇടം നേടാൻ സാധിച്ചിട്ടില്ല.

ഏതായാലും ഇത്തവണത്തെ UCL കിരീടത്തിൽ ആരായിരിക്കും മുത്തമിടുക? നിങ്ങളുടെ പ്രവചനങ്ങൾ നിങ്ങൾക്ക് കമന്റ് ബോക്സിൽ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *