ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കണം : സാവി പറയുന്നു
കഴിഞ്ഞ രണ്ട് സീസണുകളിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ വളരെ മോശം പ്രകടനമാണ് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ നടത്തിയിട്ടുള്ളത്. രണ്ട് സീസണുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബാഴ്സ പുറത്തായിരുന്നു. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു അവർ ഫിനിഷ് ചെയ്തിരുന്നത്.പിന്നീട് യൂറോപ്പ ലീഗിലും വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല.
ഏതായാലും മറ്റൊരു ചാമ്പ്യൻസ് ലീഗ് സീസണിന് തുടക്കമാവുകയാണ്. ഇത്തവണത്തെ ബാഴ്സയുടെ ആദ്യത്തെ ലക്ഷ്യം ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറുക എന്നുള്ളതാണ്. അവരുടെ പരിശീലകനായ സാവി തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതിനുശേഷമാണ് മറ്റുള്ളതിനെക്കുറിച്ച് സംസാരിക്കുകയൊന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xavi: "Our objective for the Champions League? Get through the group stage." pic.twitter.com/MHR5iGz9jX
— Barça Universal (@BarcaUniversal) September 18, 2023
” താരങ്ങൾ എല്ലാവരും ഇത്തവണ വളരെയധികം ശുഭാപ്തി വിശ്വാസത്തിലാണ്.പക്ഷേ നമ്മൾ ഒരിക്കലും അമിതമായ ഒരു അഭിനിവേശം കാണിക്കാൻ പാടില്ല.നമുക്ക് സ്വയം ഒരു തിരിച്ചറിവ് ഉണ്ടാവണം.നിലവിൽ ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് ഗ്രൂപ്പ് ഘട്ടം മറികടക്കുക എന്നുള്ളതാണ്.അതിനുശേഷം ബാക്കിയുള്ളതിനെ കുറിച്ച് നമുക്ക് സംസാരിക്കാം. കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ ഞങ്ങൾ കളിച്ചു. പക്ഷേ റിസൾട്ട് ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല.ഇപ്പോൾ ഞങ്ങൾ കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഫൈറ്റ് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ തന്നെ തെളിയിക്കേണ്ടതുണ്ട് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ട് പോരാട്ടത്തിൽ ബാഴ്സയുടെ എതിരാളികൾ ബെൽജിയൻ ക്ലബ്ബായ ആന്റ്വെർപ്പാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ആന്റ് വെർപ്പിനെ കൂടാതെ പോർട്ടോ,ഷാക്തർ ഡോണസ്ക്ക് എന്നിവരാണ് ബാഴ്സയുടെ എതിരാളികൾ.